കൊച്ചി :അമ്മയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസം തനിക്കില്ലെന്നും എന്നാല്‍, അമ്മയിലെ ചില ഭാരവാഹികളില്‍ നിന്ന് നീതി ലഭിക്കില്ലെന്ന വിശ്വാസമുണ്ടെന്നും നടന് ഷമ്മി തിലകന് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. തന്റെ പിതാവ് തിലകനോടുള്ള കലിപ്പാണ് തന്നോട് തീര്‍ക്കുന്നത്. ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഷമ്മി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റുണ്ടെങ്കില്‍ നടപടി നേരിടാന്‍ തയാറാണ്. തന്റെ ഭാഗം ആരും കേട്ടിട്ടില്ല. സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് അമ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത്. പുറത്താക്കാന്‍ മാത്രം തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്നും ഷമ്മി തിലകന് വ്യക്തമാക്കി.…
Read More