ബെംഗളൂരു: ചല്ലക്കെരെ താലൂക്കിലെ ഗോപനഹള്ളിയിൽ വ്യാഴാഴ്ച മൂന്ന് സ്ത്രീകൾ ദുരൂഹസാഹചര്യത്തിൽ മരിച്ചതായി റിപ്പോർട്ട്. തിപ്പജി (75), മക്കളായ മരക്ക (45), ദ്യാമാക്ക (43) എന്നിവരാണ് മരിച്ചത്. ഇവർ വിഷാദരോഗം ബാധിച്ചവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നവംബർ രണ്ടിന് വീടിനുള്ളിൽ കയറിയ മൂവരും 24 മണിക്കൂർ കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. ഇതോടെ സംശയം തോന്നിയ അയൽവാസികൾ വാതിലിൽ മുട്ടി. എന്നാൽ അവരിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതേതുടർന്ന് സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ തകർത്താണ് അകത്ത് കടന്നത്. വിഷം കഴിച്ച് ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. തിപ്പജിയുടെ മകൻ…
Read MoreTag: FOUND DEAD
അപ്പാർട്ട്‌മെന്റിൽ ദമ്പതികളെയും ഒമ്പത് വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു : നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ ഒൻപത് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ഇലക്ട്രിക്കൽ ജീവനക്കാരനായ മഹേഷ് ഗൗഡ (44) ഭാര്യ ജ്യോതി 29 വീട്ടമ്മ കൂടാതെ അവരുടെ ഒമ്പത് വയസ്സുള്ള മകൻ നന്ദീഷും ആണ് മരിച്ചത്. ബന്ധുക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ആശങ്കയിലായ ബന്ധുക്കൾ ബെംഗളൂരു വിലെ കോണനകുണ്ടെയിലെ ഇവരുടെ അപ്പാർട്ട്‌മെന്റിലേക്ക് ഓടിയെത്തുകയും മൂന്ന് കുടുംബാംഗങ്ങളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഹേഷ് അടുത്തിടെ ക്യാൻസർ ബാധിതനാണെന്നും…
Read Moreവിരമിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ബെംഗളൂരുവിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ബെംഗളൂരു: ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെയും ഭാര്യയെയും രാമനഗറിനടുത്തുള്ള ബിദാദിയിലെ വില്ലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ലാഭത്തിനുവേണ്ടിയുള്ള കൊലപാതകമാണ് ഇതെന്നും അക്രമി എന്ന് സംശയിക്കപ്പെടുന്ന വില്ലയിലെ നായയെ പരിചരിച്ചിരുന്ന വ്യക്തിയെ കൊലപാതകം പുറത്തറിഞ്ഞതോടെ കാണാനില്ലെന്നും പോലീസ് പറയുന്നു. തമിഴ്‌നാട് സ്വദേശികളായ രഘു രാജൻ (70), ആശ (63) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിദാദിയിൽ സ്ഥിരതാമസമാക്കിയ ദമ്പതികൾ ആറ് വർഷമായി ഇവിടെയുള്ള ഒരു സ്വകാര്യ വില്ലയിൽ താമസിക്കുകയാണ് ഇവരുടെ കുട്ടികൾ ഡൽഹിയിലുമാണ് താമസിക്കുന്നത്.പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും മാതാപിതാക്കൾ ഫോൺ എടുക്കാത്തതുകൊണ്ടു ഉച്ചയ്ക്ക്…
Read Moreചിലുമെ മഠത്തിലെ സ്വാമി ബസവലിംഗ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ബെംഗളൂരു: മഗഡി താലൂക്കിലെ ചിലുമേ മഠത്തിലെ ശ്രീ ബസവലിംഗ (62) സ്വാമിജിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാമിജിയെ മഠം വളപ്പിനുള്ളിലെ ജനലിനു സമീപം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പുലർച്ചെ അഞ്ചുമണിക്ക് സ്വാമി പൂജ നടത്തിയതായി ജീവനക്കാർ പറഞ്ഞു. പ്രഥമ ദൃഷ്ടിയാൽ ആത്മഹത്യയാണെന്ന് തോന്നുമെങ്കിലും സംശയാസ്പദമായ സാഹചര്യത്തിലാണ് മരണം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു. അടുത്തകാലത്തായി ചില ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നതായിയും പറയപ്പെടുന്നുണ്ട്. ദൊഡ്ഡബൽപുര താലൂക്കിൽ നിന്നുള്ളയാളാണ് ബസവലിംഗ സ്വാമി. 1982 മുതൽ മഠത്തിൽ താമസിച്ചു വരികയായിരുന്നു. രാമനഗര ജില്ലാ പോലീസ് സൂപ്രണ്ട് ഗിരീഷ്…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കുടുംബ സുഹൃത്ത് അറസ്റ്റിൽ.
ചെന്നൈ: കോയമ്പത്തൂരിലെ ശരവണംപട്ടിയിൽ 15 വയസ്സുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 44 കാരനെ കോയമ്പത്തൂർ പോലീസ് ഡിസംബർ 17 വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. കാണാതായ പെൺകുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് വ്യാഴാഴ്ച പോലീസ് കണ്ടെടുത്തത്. കൈകളും കാലുകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൊലയാളിയായ മുത്തുകുമാർ (44) മരിച്ച പെൺകുട്ടിയുടെ അമ്മയുമായി മൂന്ന് വർഷത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറച്ച് സ്വർണാഭരണങ്ങൾ പണത്തിനായി പണയം വെക്കാൻ കുടുംബത്തിൽ നിന്ന് ഇയാൾ കൈക്കലാക്കിയിരുന്നു. കൂടാതെ ഇയാൾ കുടുംബത്തിന് 40,000 രൂപയും നൽകാനുണ്ടെന്ന് പോലീസ് പറഞ്ഞു.…
Read Moreവിവാഹനിശ്ചയത്തിന് ദിവസങ്ങൾക്ക് മുമ്പ് 31കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
മംഗളൂരു / ഉഡുപ്പി: വിവാഹ നിശ്ചയത്തിന് ഏതാനും ദിവസങ്ങൾക് മുമ്പ് 31 കാരനെ വാഷ് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 10 വർഷമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന രവിരാജാണ് (31) മരിച്ചത്. നവംബർ 25 ന് വിവാഹ നിശ്ചയം തീരുമാനിച്ചതിനാൽ കഴഞ്ഞ 19 ന് രവിരാജ് വീട്ടിലെത്തിയിരുന്നു, തുടർന്ന് അദ്ദേഹം എല്ലാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളും നടത്തി വരികയായിരുന്നു. ശനിയാഴ്ച രാത്രി 8.30 ഓടെ പിതാവിനെ വിളിച്ച് താൻ സുഹൃത്തിന്റെ വീട്ടിലാണെന്നും പിറ്റേന്ന് രാവിലെ തിരിച്ചവരികയുള്ളു എന്നും അറിയിച്ചിരുന്നു. തിരികെ…
Read More