അപ്പാർട്ട്‌മെന്റിൽ ദമ്പതികളെയും ഒമ്പത് വയസുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി

death murder

ബെംഗളൂരു : നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ ഒൻപത് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ഇലക്ട്രിക്കൽ ജീവനക്കാരനായ മഹേഷ് ഗൗഡ (44) ഭാര്യ ജ്യോതി 29 വീട്ടമ്മ കൂടാതെ അവരുടെ ഒമ്പത് വയസ്സുള്ള മകൻ നന്ദീഷും ആണ് മരിച്ചത്. ബന്ധുക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ആശങ്കയിലായ ബന്ധുക്കൾ ബെംഗളൂരു വിലെ കോണനകുണ്ടെയിലെ ഇവരുടെ അപ്പാർട്ട്‌മെന്റിലേക്ക് ഓടിയെത്തുകയും മൂന്ന് കുടുംബാംഗങ്ങളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മഹേഷ് അടുത്തിടെ ക്യാൻസർ ബാധിതനാണെന്നും ചികിത്സയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. തന്റെ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ച് മഹേഷ് ആശങ്ക പ്രകടിപ്പിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഹേഷ് ആദ്യം ഭാര്യയെയും മകനെയും കൊലപ്പെടുത്തിയെന്നും പിന്നീട് ജീവനൊടുക്കിയതാണെന്നും പോലീസ് സംശയിക്കുന്നതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) സുബ്രഹ്മണ്യപുര ടിഎം ശിവകുമാർ പറഞ്ഞു. എന്നാൽ, മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും മരണകാരണം അപ്പോൾ മാത്രമേ വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോണനകുണ്ടെ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

 

മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന ആരെയെങ്കിലും കുറിച്ച് നിങ്ങൾക്ക് അറിയാമെങ്കിൽ അല്ലെങ്കിൽ ആത്മഹത്യ ചെയ്യാൻ തോന്നുന്നുണ്ടെങ്കിൽ, ദയവായി സഹായം നൽകുക. വ്യക്തികൾക്കും കുടുംബങ്ങൾക്കും വൈകാരിക പിന്തുണ നൽകാൻ കഴിയുന്ന ആത്മഹത്യാ പ്രതിരോധ സംഘടനകളുടെ ചില ഹെൽപ്പ് ലൈൻ നമ്പറുകൾ ഇതാ.

തമിഴ്നാട്

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആത്മഹത്യാ ഹെൽപ്പ് ലൈൻ: 104

സ്നേഹ ആത്മഹത്യാ നിവാരണ കേന്ദ്രം – 044-24640050 (തമിഴ്‌നാട്ടിലെ ഏക ആത്മഹത്യ തടയൽ ഹെൽപ്പ്‌ലൈനായി പട്ടികപ്പെടുത്തിയിരിക്കുന്നു)

ആന്ധ്രാപ്രദേശ്

ലൈഫ് സൂയിസൈഡ് പ്രിവൻഷൻ: 78930 78930

റോഷ്‌നി: 9166202000, 9127848584

കർണാടക

സഹായി (24-മണിക്കൂർ): 080 65000111, 080 65000222

കേരളം

മൈത്രി: 0484 2540530

ചൈത്രം: 0484 2361161

രണ്ടും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളാണ്.

തെലങ്കാന

സംസ്ഥാന സർക്കാരിന്റെ ആത്മഹത്യ തടയൽ (ടോൾ ഫ്രീ): 104

റോഷ്‌നി: 040 66202000, 6620200

സേവ: 09441778290, 040 27504682 (രാവിലെ 9 നും വൈകിട്ട് 7 നും ഇടയിൽ)

വൈകാരിക പ്രതിസന്ധിയുടെ സമയത്ത് വ്യക്തികൾക്കും കുടുംബങ്ങൾക്കും മാനസികാരോഗ്യ പ്രശ്‌നങ്ങളും ആത്മഹത്യാ ചിന്തകളും കൈകാര്യം ചെയ്യുന്നവർക്കും പ്രിയപ്പെട്ട ഒരാളുടെ ആത്മഹത്യയെ തുടർന്ന് മാനസികാഘാതം നേരിടുന്നവർക്കും ആസറ പിന്തുണ വാഗ്ദാനം ചെയ്യുന്നു.    

24×7 ഹെൽപ്പ് ലൈൻ: 9820466726

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us