കനത്ത മൂടൽ മഞ്ഞ്; വിമാനസർവീസുകളിൽ തടസം 

ബെംഗളൂരു: രാവിലെ മുതൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനസർവീസുകളിൽ വൻ തടസ്സം. കനത്ത മൂടൽമഞ്ഞ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ബ്രേക്കിട്ടു. കഴിഞ്ഞ 2 മണിക്കൂറിന് ശേഷം വിമാനങ്ങളൊന്നും പുറപ്പെടുന്നില്ല. ഏകദേശം 34 വിമാനങ്ങൾ പറന്നുയരാൻ കാത്തിരിക്കുകയാണ്. വിമാനം പുറപ്പെടാൻ വലിയ കാലതാമസമുണ്ടായെന്നും യാത്രക്കാർ വിമാനത്തിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നും പറയുന്നു. കനത്ത മൂടൽമഞ്ഞ് ഉരുകിയ ശേഷം വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ ഓരോന്നായി പുറപ്പെടും. വിമാനം പുറപ്പെടുന്ന സമയങ്ങളിൽ നേരിയ മാറ്റമുണ്ടാകും.

Read More

മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു.

ബെംഗളൂരു: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബെംഗളൂരു-തുമകുരു ദേശീയ പാതയിൽ (എൻഎച്ച്-48) ഉണ്ടായ വൻ അപകടത്തിൽ എട്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ബംഗളൂരു തുംകുരു ദേശീയ പാതയിൽ ഗതാഗതം സ്തംഭിക്കാൻ ഇടയായി. – മൂന്ന് ട്രക്കുകൾ, രണ്ട് കാറുകൾ, രണ്ട് ബസുകൾ, ഒരു ജീപ്പ് എന്നിവയാണ് ബെംഗളൂരു തുംകുരു ഹൈവേ അപകടത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ. നിരവധി യാത്രക്കാരാണ് ഹൈവേയിലെ തിരക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വാഹനങ്ങളുടെ നിരനിരയായി കൂട്ടിയിടിക്കുന്ന ദൃശ്യങ്ങൾ ചിത്രങ്ങളിൽ കാണാമയിരുന്നു. അപകടത്തിൽപെട്ട വാഹനങ്ങൾക്ക് കേടുപാടുകൾ…

Read More

ബെംഗളൂരു വിമാനത്താവളത്തിൽ മൂടൽമഞ്ഞ്; 30 വിമാനങ്ങൾ വൈകി, രണ്ടെണ്ണം വഴിതിരിച്ചുവിട്ടു.

ബെംഗളൂരു: കഴിഞ്ഞ ആഴ്‌ച മുതൽ സാധാരണയിലും കുറഞ്ഞ താപനില രേഖപ്പെടുത്തിയതിനാൽ, മൂടൽമഞ്ഞും കാലാവസ്ഥയും മൂലം ചൊവ്വാഴ്ച രാവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടലിനേയും വരവിനെയും ബാധിച്ചു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് ഉള്ള ഒരു സ്പൈസ് ജെറ്റ് വിമാനം, അബുദാബിയിൽ നിന്ന് കണ്ണൂരിലേക്കും അവിടെനിന്നും ബെംഗളൂരുവിലേക്ക് ഉള്ള ഒരു എയർ ഇന്ത്യ വിമാനം എന്നിങ്ങനെ ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ ചെന്നൈയിലേക്ക് വഴി തിരിച്ചുവിട്ടതായി കെംപഗൗഡ വിമാനത്താവള അധികൃതർ അറിയിച്ചു. വഴിതിരിച്ചുവിട്ട വിമാനങ്ങൾക്ക് പുറമെ 39 വിമാനങ്ങൾ പുറപ്പെടുന്നതിലെ കാലതാമസവും വിമാനത്താവളത്തിൽ…

Read More

നഗരപ്രദേശങ്ങൾ മൂടൽ മഞ്ഞിൽ പൊതിയുന്നു.

ബെംഗളൂരു: സംസ്ഥാനത്തു തണുപ്പ് കനക്കും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിപ്പുകൾ പ്രകാരം അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് മഴയും മൂടൽമഞ്ഞും ഉണ്ടാകാൻ സാധ്യത. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ കർണാടകയിൽ ഇപ്പോൾ മൂടൽമഞ്ഞിന്റെ ആഴ്ചയാണ്. അന്തരീക്ഷത്തിൽ ആവശ്യത്തിന് ഈർപ്പത്തിന്റെ സ്വാധീനം ഉള്ളതിനാലും മഴ കുറവായതിനാലും ആണ് ദക്ഷിണ കർണാടകയുടെ മിക്ക ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപെടുന്നത്. എന്നാൽ ഒക്ടോബർ അവസാനത്തിലും നവംബർ തുടക്കത്തിലും മഴ അസാധാരണമല്ലെങ്കിലും വൈകുന്നേരങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നത് ഇവിടം പതിവാണ്. തിങ്കളാഴ്ച ബംഗളൂരുവിലെ കാലാവസ്ഥ (രാത്രി 8.30 വരെ) ഇന്റർനാഷണൽ എയർപോർട്ട് ഒബ്സർവേറ്ററി:…

Read More
Click Here to Follow Us