തെലുങ്കാന: ഏഴ് വയസ്സുകാരന്റെ മുറിവില്‍ ഫെവി ക്വിക്ക് തേച്ച് ഒട്ടിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ കേസ്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് എംബിബിഎസ് ഡോക്ടര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. മുറിവില്‍ ഫെവി ക്വിക്ക് തേച്ചതോടെ മുറിവ് ഗുരുതരമായെന്ന് രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു. വംശി കൃഷ്ണ, ഭാര്യ സുനിത എന്നിവരാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. ജോഗുലംബ ഗദ്വാള്‍ ജില്ലയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഇവരുടെ ഏഴ് വയസ്സുള്ള മകന് പരിക്കേറ്റത്. മറ്റ് കുട്ടികളുമായി കളിക്കുന്നതിനിടയില്‍ വീണ് ഇടത് കണ്ണിനു താഴെയായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ കുട്ടിയെ…
Read More