കൊച്ചി : ടൂറിസ്റ്റ് ബസുകളുടെ നിറത്തിന് ഐക്യരൂപം വരുത്തി സർക്കാർ കൊണ്ടുവന്ന ഉത്തരവ് താമസിയാതെ നടപ്പിലാക്കിത്തുടങ്ങുമെന്ന് അധികൃതർ . സ്വകാര്യ ബസുകൾക്കു ടൗൺ, അന്തർ ജില്ല പെർമിറ്റുകൾക്കു നീല, മെറൂൺ നിറങ്ങൾ നിശ്ചയിച്ചപ്പോൾ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറത്തിൽ നീലവര എന്ന് തീരുമാനിച്ചിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ടെസ്റ്റിംഗ് കാലാവധി തീരുന്നതിനനുസരിച്ച് വെള്ള നിറത്തിൽ മാറ്റുന്നതിന് കർശനമായ നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ആവശ്യമെങ്കിൽ നിയമസഹായവും തേടും. ബസുകളുടെ പുറകിൽ സിനിമാ താരങ്ങളുടേയും മറ്റും ചിത്രം വലുതായി വരച്ചുവയ്ക്കുന്നതും മറ്റ് ചിത്രങ്ങൾ പതിപ്പിക്കുന്നതും കുറ്റകരമാണെന്നും…
Read More