വ്യാജ ആധാർ കാർഡ് നിർമ്മിച്ച കേസിൽ , 2 പേർ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ ആധാർ കാർഡ് നിർമ്മാണത്തിൽ ഡോക്ടർ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ബൊമ്മനഹള്ളിയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. ജെപി നഗറിലെ റിട്ട. ഡോക്ടർ സുനിൽ, ഹൊങ്ങസാന്ദ്ര സ്വദേശി പ്രവീൺ എന്നിവരെയാണ് ബൊമ്മനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പുറത്ത് നിന്നും നഗരത്തിലേക്ക് ജോലി ആവശ്യത്തിനായി എത്തുന്ന പലർക്കും ഇവർ വ്യാജ ആധാർ കാർഡ് ഉണ്ടാക്കി നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വേഷം മാറി എത്തിയാണ് ഇവരെ പിടികൂടിയത്.

Read More
Click Here to Follow Us