ട്രെയിൻ യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; കൊച്ചുവേളി -യശ്വന്ത്പുര എക്സ്പ്രസ് വഴി തിരിച്ചുവിടും

ബെംഗളൂരു : ബയപ്പനഹള്ളി- ലോട്ടഗോലഹള്ളി പാതയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കൊച്ചുവേളി -യശ്വന്ത്പുര ഗരിബ്രഥ എക്സ്പ്രസ്സ് ജോലാർപേട്ട വഴി തിരിച്ചുവിടും. ഈ മാസം 25 ,28 മാർച്ച് 4 ,7 തീയതികളിൽ സേലം- തിരുപ്പട്ടൂർ – ജോലാർപ്പെട്ട -യെലഹങ്ക വഴിയാണ് യശ്വന്ത്പുരയിൽ എത്തുക. പതിവ് റൂട്ടായ ധർമപുരി -ഹൊസൂർ -ബാനസവാടിഎന്നിവിടങ്ങളിൽ നിർത്തില്ല. 21 ന് ബയ്പ്പനഹള്ളി വഴി ആയിരിക്കും സർവീസ് നടത്തുക എന്ന് പശ്ചിമ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More

ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സിന് സമയമാറ്റം

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സ് ട്രെയിൻ (16511) മംഗളൂരുവിനും കണ്ണൂരിനും ഇടയിലെ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിന് തിങ്കളാഴ്ച്ച മുതൽ മാറ്റം വരും. പുതുക്കിയ സമയം പ്രകാരം ട്രെയിൻ എത്തുന്ന സമയവും പുറപ്പെടുന്ന സമയവും() : മംഗളൂരു സെൻട്രൽ രാവിലെ 7 .10 (7.30 ) , കാസർകോഡ് 8.21 (8 .23) , കാഞ്ഞങ്കാട് 8 .41 (8 .43) , നീലേശ്വരം 8 .52 , പയ്യന്നൂർ 9 .11 (09 .13) , കണ്ണൂർ 10 .40

Read More
Click Here to Follow Us