ബെംഗളൂരു: ഫുട്പാത്ത് കയ്യേറി കാൽനടയാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്നവർക്കെതിരെ സിആർപിസി 107 പ്രകാരം ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) സുരക്ഷാ കേസുകൾ എടുക്കാൻ ഒരുങ്ങുന്നു. ആവർത്തിച്ച് ഫുട്പാത്ത് കയ്യേരുന്ന കുറ്റവാളികൾക്കെതിരെ ഒരു സെക്യൂരിറ്റി കേസ് കൂടി ബുക്ക് ചെയ്യുമെന്നും അതോടെ കൈയേറ്റക്കാരൻ സെക്യൂരിറ്റി ബോണ്ട് അടച്ച് കുറ്റം ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കി. ഹൈക്കോടതിയുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി പൊതുവഴിയിലോ നാവിഗേഷൻ ലൈനിലോ ഉള്ള അപകടം അല്ലെങ്കിൽ തടസ്സം സൃഷ്ഠിച്ചിരുന്നവർക്ക് എതിരായി നേരത്തെ ഐപിസി സെക്ഷൻ 283 പ്രകാരം പോലീസ് കേസെടുത്തിരുന്നുത്
Read More