ബെംഗളൂരു : സംസ്ഥാനത്ത് ദീർഘദൂര റൂട്ട് വൈദ്യുത ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി.ആദ്യ ഘട്ടത്തിൽ ആറ് റൂട്ടുകളാണ് ആരംഭിക്കുന്നത്, ബെംഗളൂരു – മൈസൂരു, ചിക്കമഗളൂരു, ശിവമോഗ, വിരാജ്‌പേട്ട്, മടിക്കേരി, ദാവണഗെരെ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനാണ് പദ്ധതി. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കർണാടക ആർ.ടി.സി.ക്ക് ഇ- ബസുകൾ വാടകയ്ക്ക് നൽകുന്നത്,വാടകയ്ക്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നവംബർ ഒന്നുമുതൽ ആറുബസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കർണാടക ആർ.ടി.സി. വൈദ്യുത ബസ് റൂട്ടുകൾ പ്രഖ്യാപിച്ചത്. ഘട്ടം ഘട്ടമായി…
Read More