വീടുകളിലെത്തി കഞ്ചാവ് ഡെലിവറി ചെയ്തിരുന്ന സംഘം പിടിയിൽ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലും സംസ്ഥാനത്തെ മറ്റൊരു ജില്ലയായ ശിവമോഗയിലുമായി പ്രവർത്തിച്ചുവന്നിരുന്ന മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയതായി  ഒക്ടോബർ 2 ശനിയാഴ്ച, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. രണ്ട് ജില്ലകളിലും കഞ്ചാവ് വീടുകളിൽ നേരിട്ട് എത്തിച്ചിരുന്ന ഈ സംഘം സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവാണെന്ന രീതിയിലാണ് ഡെലിവറി നടത്തിയിരുന്നത്. ” ലോക്ക് ഡൌൺ സമയത്ത് ഏഴംഗ മയക്കുമരുന്ന് സിൻഡിക്കേറ്റ്” അഭിവൃദ്ധി പ്രാപിച്ചുവെന്നും അവരിൽ നിന്ന് “ഉയർന്ന നിലവാരമുള്ള കഞ്ചാവ്” കണ്ടെടുത്തതായും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബെംഗളൂരുവിൽ  അറിയിച്ചു. വ്യാഴാഴ്ച കൊറിയർ വാഹനത്തിൽ  എട്ട് ബോക്സ് കഞ്ചാവ് എത്തിച്ചതിന് ശേഷം ബെംഗളൂരുവിൽ വെച്ച് കാറിൽ കയറ്റുന്നതിനിടെയാണ്…

Read More

നഗരത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട; ഒരു വിദേശി അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ ഇന്നലെ ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുമായി ആഫ്രിക്കൻ സ്വദേശിയെ പോലീസ് പിടികൂടി. ഇന്ത്യയിൽ ടൂറിസ്റ്റ് വിസയിലെത്തി കാലാവധി അവസാനിച്ചിട്ടും മടങ്ങി പോകാതെ നഗരത്തിലെ കമ്മനഹള്ളിയിലായിൽ താമസിച്ചിരുന്ന യുവാവാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. മുമ്പൊരിക്കൽ മുംബൈയിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതിനു ശേഷം ബെംഗളൂരുവിലേക്ക് ചേക്കേറുകയായിരുന്നു. കമ്മനഹള്ളിയിലെ വസതിയിൽ നിന്ന് ഏകദേശം 400 ഗ്രാം എം.ഡി.എം.എ., ഗുളികൾ സി.സി.ബി കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിദേശ മാർകെറ്റിൽ ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.…

Read More

നഷ്ടപരിഹാരത്തുകക്ക് കഞ്ചാവ് വാങ്ങി വില്പന നടത്തിയ ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരി അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കടത്തിയതിന് ദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്ത ‌രണ്ടു പേരിൽ ഒരു ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയും ഉൾപ്പെടുന്നു. നയന്തനഹള്ളി സ്വദേശിയായ സച്ചിൻ എന്ന സാഗർ (24) ഇന്റേൺഷിപ്പിന് ശേഷം മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയതാണ്. ഇരുവരിൽ നിന്നും 40 ലക്ഷം രൂപയുടെ 101 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. സച്ചിനും അദ്ദേഹത്തിന്റെ 23-കാരനായ സുഹൃത്ത് ഹെബ്ബഗോഡി സ്വദേശിയായ ആനന്ദും തിങ്കളാഴ്ച നന്ദിഹിൽസ്‌ റോഡിലെ ചോക്ലേറ്റ് ഹൗസിന് സമീപം കഞ്ചാവ് വിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.  സബ് ഇൻസ്പെക്ടർ ശിവപ്പ എം നായ്ക്കറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം…

Read More

നഗരത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നാർക്കോട്ടിക്സ് വിഭാഗം ഇന്ന് നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ 5 കോടി രൂപയുടെ മയക്കു മരുന്ന് ശേഖരം പിടികൂടി. ഹാഷിഷ് ഓയിൽ, 10 കിലോ കഞ്ചാവ്, കൊക്കെയ്ൻ, എക്സ്റ്റസി ഗുളികകൾ, എൽഎസ്ഡി ഗുളികകൾ എന്നിവ പിടിച്ചെടുത്തെന്നു സി.സി.ബിയുടെ ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു. 530 ഗ്രാം ചരസും നാല് ഹൈഡ്രോ കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അറസ്റ്റിലായ മയക്കുമരുന്ന് കച്ചവടക്കാരായ ആസ്സാമിൽ നിന്നുള്ള നബരൻ ചക്മ, അയാളുടെ കൂട്ടാളികളായ മോബിൻ ബാബു, റോളണ്ട്…

Read More
Click Here to Follow Us