കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സാക്ഷികളെ സ്വാധീനിച്ചതിനും തെളിവ് നശിപ്പിച്ചതിനും കൂടുതൽ തെളിവുകളുണ്ടെന്നായിരുന്നു എന്നാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. പക്ഷേ ഹർജിയിൽ പറയുന്ന ആരോപണങ്ങൾ തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാകാത്തതിന് പ്രോസിക്യൂഷനെ കോടതി വിമർശിച്ചിരുന്നു. കേസിൽ അധിക കുറ്റപത്രം നൽകാനുള്ള സമയപരിധിയും ഇന്നവസാനിക്കും. അന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസത്തെ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ച കാര്യം പ്രോസിക്യൂഷൻ കോടതിയെ ഇന്നറിയിക്കും. അധിക കുറ്റപത്രം സമർപ്പിക്കാൻ സാവകാശം തേടി…
Read MoreTag: Dileep
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കുന്നു കാവ്യ പ്രതിയാകില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെ കേസിൽ പ്രതിയാക്കില്ല എന്നും റിപ്പോർട്ടുണ്ട്. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക…
Read Moreകാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും, പൾസർ സുനിയുടെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന വധഗൂഢാലോചനക്കേസിലും അന്വേഷണം വേഗത്തിലാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയടക്കമുള്ളവരെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. സായി ശങ്കര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഫൊറന്‍സിക് പരിശോധനാഫലവും നിര്‍ണായകമാണ്. വധഗൂഡാലോചനാക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂഡാലോചനയ്ക്കപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന…
Read Moreനടി കാവ്യാമാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യയെ ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ തന്നെ കാവ്യയെ അറിയിച്ചിരുന്നു. എന്നാൽ വീട്ടിൽ എത്തി ചോദ്യം ചെയ്യാൻ അസൗകര്യം ഉണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. എന്നാൽ സാക്ഷി എന്ന നിലയിലാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താൻ ആവില്ലെന്നുമാണ് കാവ്യയുടെ നിലപാട്. നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് കാവ്യയോട് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നിർദേശം. എന്നാൽ അസൗകര്യമുണ്ടെന്നും…
Read Moreനാളെ ഹാജരാകാൻ കഴിയില്ല ; കാവ്യ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ കാവ്യ അറിയിച്ചു. ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് നല്‍കിയ കത്തില്‍ പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന്‍ അറിയിച്ചു. കാവ്യയേയും സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും നാളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസില്‍ എട്ടാം പ്രതി ദിലീപിനും കാവ്യ മാധവനും തുല്ല്യപങ്കുണ്ടെന്ന വിലയിരുത്തലിലാണ് തുടരന്വേഷണ സംഘം. നിഗൂഢമായ പല ചോദ്യങ്ങള്‍ക്കും…
Read Moreനടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി ∙ഹൈക്കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയിലെ സൂചനയുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തിങ്കളാഴ്ച ആലുവയില്‍ കാവ്യക്ക് സൗകര്യമുള്ള ഒരിടത്ത് ഹാജരാവനാണ് നിര്‍ദേശം. പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇപ്പോൾ ചെന്നൈയിലുള്ള കാവ്യയ്ക്ക് എത്താനായില്ലെങ്കിൽ അവിടെയെത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജ്, സുഹൃത്തും വ്യവസായിയുമായ എസ്.ശരത്ത് എന്നിവർ തമ്മിലുള്ള…
Read Moreദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ അറസ്റ്റിൽ
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വധഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കർ അറസ്റ്റിൽ. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിനാണ് ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷണത്തിൽ ദിലീപിന്റെ ഫോണിലെ നിർണായക തെളിവുകൾ സായ് ശങ്കറിന്റെ സഹായത്തോടെ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയതിന് ഏഴാം പ്രതിയാണ് സായ് ശങ്കർ
Read Moreദിലീപിന്റെ കാർ കസ്റ്റഡിയിലെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാര്‍ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഢാലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടില്‍വെച്ച് പള്‍സര്‍ സുനിയ്ക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറില്‍ മടങ്ങുമ്പോൾ പള്‍സര്‍ സുനിയ്ക്കൊപ്പം ദിലീപിന്റെ സഹോദരന് അനൂപും ഉണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
Read Moreനടിയെ ആക്രമിച്ച കേസ് അന്വേഷണം; ദിലീപിന്റെ മുന്‍ നായികയിലേക്ക്
കൊച്ചി : കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം 8 ആം പ്രതിയായ ദിലീപിന്റെ മുന്‍ നായികയിലേക്ക്. ദിലീപിന്റെ അടുത്ത സുഹൃത്തും സിനിമാ നടിയുമായ മുൻ നായികയെ ഉടനെ ചോദ്യം ചെയ്യും. ഇതോടൊപ്പം കേസില്‍ സീരിയല്‍ താരമായ പ്രവാസി സംരംഭകയുടെ പങ്കും അന്വേഷിക്കും. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് ദിലീപ് മായച്ചു കളഞ്ഞത്. ഇവയില്‍ ദിലീപിന്റെ മുന്‍ നായികയുടേതും സീരിയല്‍ നടിയായ സംരംഭകയുടേയും ചാറ്റുകളാണ് സംശയാസ്പദമായി പോലീസ് കണ്ടെത്തിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുന്ന…
Read Moreദിലീപ് മൊബൈലിൽ കൃത്രിമം കാട്ടിയതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
കൊച്ചി : നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടൻ ദിലീപ് മുൾമുനയിൽ നിൽക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ഫോൺ കോടതിക്ക് കൈമാറാൻ നിർദേശം ഉണ്ടായിരുന്നു. എന്നാൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചതായി ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. ജസ്റ്റിസ് കെ ഹരിപാലിന്റെ ബെഞ്ച് ഇന്ന് ഇത് സംബന്ധിച്ച ഹർജി പരിഗണിക്കും.
Read More