ബെംഗളൂരു: സംസ്ഥാനത്ത് പുതിയ 7 ഡിജിറ്റൽ സർവകലാശാലകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് പ്രാമുഖ്യം നൽകാനുമാണ് നീക്കം. നിലവിൽ സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളിൽ 600 സ്മാർട്ട് ക്ലാസ് മുറികളാണ് കഴിഞ്ഞ വർഷം നിർമ്മിച്ചത്. രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ മികവിനെ കേന്ദ്രമാക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read More