ബെംഗളൂരു: ഐപിഎല്‍ സീസണില്‍ ഒരു മത്സരം പോലും ജയിക്കാനാവാതെ നില്‍ക്കുന്നതിന് ഇടയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മറ്റൊരു തിരിച്ചടി കൂടി. ദീപക് ചഹറിന് സീസണ് മുഴുവന്‍ നഷ്ടമാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ റിഹാബിന് ഇടയില്‍ വീണ്ടും ദീപക്കിന് പരിക്കേറ്റതാണ് തിരിച്ചടിയായത്. കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പരിക്കില്‍ നിന്ന് മുക്തനാവാന്‍ ദീപക് എന്‍സിഎയിലേക്ക് എത്തിയത്. എന്നാല്‍ ഇവിടുത്തെ പരിശീലനത്തിന് ഇടയില്‍ ദീപക്കിന് നടുവിന് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ദീപക് ചഹറിന് സീസണ് നഷ്ടമായാല്‍ പകരം താരത്തെ ചെന്നൈയ്ക്ക് ടീമിലെത്തിക്കും. പേസര്‍ ഇഷാന്ത് ശര്‍മ…
Read More