ഡോക്ടറുടെ ഒത്താശയോടെ ഐസിയുവില്‍ രോഗിയ്ക്ക് ആള്‍ദൈവത്തിന്‍റെ പ്രത്യേക പൂജ; രോഗി മരിച്ചു ഡോക്ടര്‍ വെട്ടിലായി.

മുംബൈ: ഡോക്ടറെ കാഴ്ചക്കാരനാക്കി ഐസിയുവില്‍ രോഗിയ്ക്ക് ആള്‍ദൈവത്തിന്‍റെ പ്രത്യേക പൂജ. പൂജാകര്‍മ്മങ്ങള്‍ നടത്തിയതിന്‍റെ പിറ്റേ ദിവസം രോഗി മരിച്ചതോടെ ഡോക്ടര്‍ വെട്ടിലായി. ഡോക്ടറുടെ സാന്നിധ്യത്തില്‍ ആള്‍ദൈവം എന്ന് വിളിക്കപ്പെടുന്ന വ്യക്തി ഐസിയുവില്‍ പൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളുമായി രോഗിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൂണെയിലെ ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രിയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ സന്ധ്യാ ഗണേശാണ് മരിച്ചത്. പൂണെയിലെ സ്വര്‍ഗേറ്റിനടുത്ത് ക്ലിനിക് നടത്തുന്ന ഡോ.ചവാന്‍റെ ചികിത്സയിലായിരുന്നു മരണപ്പെട്ട സന്ധ്യാ ഗണേശ്. സ്തനത്തില്‍ തടിപ്പ് കണ്ടതിനെത്തുടര്‍ന്ന് ഡോ.ചവാന്‍റെ ക്ലിനിക്കില്‍ ചികിത്സക്കെത്തിയ യുവതിയോട് സര്‍ജറിക്ക് വിധേയയാകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.…

Read More
Click Here to Follow Us