ഡോക്ടറുടെ ഒത്താശയോടെ ഐസിയുവില്‍ രോഗിയ്ക്ക് ആള്‍ദൈവത്തിന്‍റെ പ്രത്യേക പൂജ; രോഗി മരിച്ചു ഡോക്ടര്‍ വെട്ടിലായി.

മുംബൈ: ഡോക്ടറെ കാഴ്ചക്കാരനാക്കി ഐസിയുവില്‍ രോഗിയ്ക്ക് ആള്‍ദൈവത്തിന്‍റെ പ്രത്യേക പൂജ. പൂജാകര്‍മ്മങ്ങള്‍ നടത്തിയതിന്‍റെ പിറ്റേ ദിവസം രോഗി മരിച്ചതോടെ ഡോക്ടര്‍ വെട്ടിലായി.

ഡോക്ടറുടെ സാന്നിധ്യത്തില്‍ ആള്‍ദൈവം എന്ന് വിളിക്കപ്പെടുന്ന വ്യക്തി ഐസിയുവില്‍ പൂജ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളുമായി രോഗിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൂണെയിലെ ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രിയിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ സന്ധ്യാ ഗണേശാണ് മരിച്ചത്.

പൂണെയിലെ സ്വര്‍ഗേറ്റിനടുത്ത് ക്ലിനിക് നടത്തുന്ന ഡോ.ചവാന്‍റെ ചികിത്സയിലായിരുന്നു മരണപ്പെട്ട സന്ധ്യാ ഗണേശ്. സ്തനത്തില്‍ തടിപ്പ് കണ്ടതിനെത്തുടര്‍ന്ന് ഡോ.ചവാന്‍റെ ക്ലിനിക്കില്‍ ചികിത്സക്കെത്തിയ യുവതിയോട് സര്‍ജറിക്ക് വിധേയയാകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഓപ്പറേഷന് ശേഷം യുവതിയുടെ നില വഷളായതിനെത്തുടര്‍ന്ന് പൂണെയിലെ പ്രമുഖ ആശുപത്രിയായ ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രിയിലേക്ക് മാറ്റി.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഫെബ്രുവരി 21നാണ് സന്ധ്യയെ ഗുരുതരാവസ്ഥയില്‍ ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നത്. ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട സന്ധ്യയുടെ നില വീണ്ടും വഷളായി. അതിനിടെ മാര്‍ച്ച് 11ന് ഡോ.ചവാന്‍ ഒരു ആള്‍ദൈവത്തെ സന്ധ്യ കിടന്നിരുന്ന ഐസിയുവില്‍ കൊണ്ടു വരികയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തു. പൂജയുടെ ദൃശ്യങ്ങള്‍ ബന്ധുക്കളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസം സന്ധ്യ മരിച്ചു. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡോ.ചവാന്‍ ദീനാനാഥ് മങ്കേശ്വര്‍ ആശുപത്രിയിലെ ഡോക്ടറല്ലെന്നും അതിനാല്‍ സംഭവത്തില്‍ ഉത്തരവാദിത്തമില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts