ബെംഗളൂരു: കർണാടക ചിക്കബെല്ലാപുരയിലെ ക്ഷേത്രത്തിൽ വിവാഹാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട പരാതിയുമായി ദളിത് കുടുംബം. ക്ഷേത്ര സെക്രട്ടറിയുടെ നടപടിക്കെതിരെ കുടുംബം തഹസിൽദാർക്കും സാമൂഹിക ക്ഷേമ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ഗുഡിബണ്ഡെയിൽ കർണാടക ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ തഹസിൽദാറുടെ ഓഫീസിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രസ്റ്റ് നടപടിയിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മാനേജർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നിരവധി ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Read MoreTag: dalith
ദളിത് കുടുംബത്തോടൊപ്പം പ്രഭാത ഭക്ഷണവിരുന്നിൽ ബൊമ്മെയും യെദ്യൂരപ്പയും
ബെംഗളൂരു: ബിജെപിയുടെ ജനസങ്കൽപ യാത്രയുടെ ഭാഗമായി കമലാപുരയിൽ ദളിത് കുടുംബത്തിനൊപ്പം ഭക്ഷണവിരുന്നിൽ പങ്കെടുത്ത് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ബി. എസ് യെദ്യൂരപ്പയും. കർഷക തൊഴിലാളിയായ ഹിരാല കൊള്ളപ്പയുടെ വീട്ടിലെ പ്രഭാതഭക്ഷണത്തിലാണ് ഇവർ പങ്കുചേർന്നത്. മന്ത്രിമാരായ ഗോവിന്ദ് കർജോൾ, ആനന്ദ് സിങ് എന്നിവരും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇത് ദളിത് വോട്ട് ലക്ഷ്യം വച്ചുള്ള ഫോട്ടോഷൂട്ട് ആണെന്ന് സംഭവത്തെക്കുറിച്ച് കോൺഗ്രസ് പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം യാത്ര ആരംഭിച്ചത്.
Read Moreവിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തിയ കുടുംബത്തെ കാണാൻ രാഹുൽ ഗാന്ധി എത്തി
ബെംഗളൂരു: ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തപ്പെട്ട ദളിത് കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി എത്തി. കർണ്ണാടകയിലെ കോലാർ ജില്ലയിലെ ദളിത് കുടുംബത്തിലെ ബാലനാണ് ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയതെന്ന് ആരോപിച്ച് 60000 രൂപ പിഴ ചുമത്തി. കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം. അവരെ നേരിടേണ്ടി വന്ന അപമാനത്തെയും അനീതിയെയും രാഹുൽ ഗാന്ധി അപലപിച്ചു. ഇത്തരം അനീതികൾ തുടച്ചുമാറ്റുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.
Read Moreപോലീസ് കാവലിൽ ദളിതർക്ക് ക്ഷേത്ര പ്രവേശനം
ബെംഗളൂരു: : മേൽജാതിക്കാരുടെ കടുത്ത എതിർപ്പിനിടയിൽ കനത്ത പോലീസ് കാവലിൽ കർണാടകയിലെ ആഞ്ജനേയ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം. യാദ്ഗിർ ജില്ലയിലെ സുറാപൂർ താലൂക്കിലെ അമാലിഹാൾ ഗ്രാമത്തി ലാണ് സംഭവം. മേൽജാതിക്കാരുടെ എതിർപ്പുള്ളതിനാൾ ദലിത് വിഭഗത്തിലുള്ളവർക്ക് ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്കു മുമ്പ് ഹാവിനഹള്ളിയിലെ ദലിത് വിഭാഗക്കാർ ജില്ല ഭരണകൂടത്തിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥനത്തിൽ പോലീസ് ഇരുവിഭാ ഗങ്ങളുടെ സമാധാനയോഗം വിളിച്ചു. എന്നാൽ , മേൽജാതിക്കാർ നിലപാടിൽ ഉറച്ചു നിന്നതോട് യോഗം പരാജയപെട്ടു. തുടർന്ന് ശനിയാഴ്ച ഗ്രാമത്തിൽ കൂടുതൽ പോലിസ് സേനയെ…
Read Moreദലിതർക്ക് മുടിവെട്ടാൻ വിസമ്മതിച്ച് ബാർബർ
ബെംഗളൂരു: താലൂക്കിലെ യാദലഗട്ടെയിലെ ഒരു ബാർബർ ദലിതർക്ക് മുടിവെട്ടാൻ വിസമ്മതിച്ചതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതോടെ, തഹസിൽദാർ എൻ രഘുമൂർത്തി ഇടപെട്ട് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആളുകളെ സേവിക്കാൻ ബാർബർമാരോട് സംസാരിച്ച് ബോധ്യപ്പെടുത്തി. ക്യാറ്റ്ഗൊണ്ടനഹള്ളി സ്വദേശിയായ ശ്രീനിവാസ്, അയൽ ഗ്രാമത്തിൽ ബാർബർമാരില്ലാത്തതിനാൽ ആഴ്ചയിൽ രണ്ടുതവണ യാദലഗട്ടെ ഗ്രാമം സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ താൻ നരസിംഹ സ്വാമിയെ ആരാധിക്കുന്നുവെന്ന് പറഞ്ഞാണ് ദലിതരുടെ മുടി വെട്ടാൻ അദ്ദേഹം അടുത്തിടെ വിസമ്മതിച്ചിത്. ഇതോടെ ഗ്രാമവാസികൾ എതിർപ്പ് ഉന്നയിക്കുകയും അവരുടെ ഗ്രാമം സന്ദർശിക്കരുതെന്ന് ശ്രീനിവാസിനോട് പറയുകയും ചെയ്തു. വിസമ്മതിച്ചതോടെ…
Read Moreദളിത് യുവതിയെ വിവാഹം ചെയ്തു; ഗ്രാമത്തിൽ യുവാവിനും കുടുംബത്തിനും ഭ്രഷ്ട്
ബെംഗളൂരു : ദളിത് യുവതിയെ പ്രണയിച്ച് വിവാഹംചെയ്ത യുവാവിനും കുടുംബത്തിനും ചിക്കമംഗളൂരുവിൽ സമുദായഭ്രഷ്ട് കല്പിക്കപ്പെട്ടു. ഇതിനുപുറമെ യുവാവുമായി ഇടപെടുന്നവർക്ക് 5000 രൂപ പിഴയും ഏർപ്പെടുത്തി. ലിംഗദഹള്ളിയിൽ ഉപ്പാർ സമുദായത്തിൽപ്പെട്ട സോമശേഖറിനും കുടുംബത്തിനുമാണ് സമുദായാംഗങ്ങൾ ഭ്രഷ്ട് കൽപ്പിച്ചത്. യുവാവിന്റെ കുടുംബത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്നും കൃഷിയിടങ്ങളിൽ ജോലിചെയ്യുന്നതിൽനിന്നും വിലക്കി. സമുദായാംഗങ്ങൾ സോമശേഖറിന്റെ കുടുംബത്തെ എല്ലാവിധത്തിലും ഒറ്റപ്പെടുത്തുകയായിരുന്നു. ഇഷ്ടപ്പെട്ട യുവതിയെ വിവാഹംകഴിച്ചെന്നും അതിലെന്താണ് മറ്റുള്ളവർക്ക് പ്രശ്നമെന്നുമുള്ള ചോദ്യം ഉന്നയിക്കുകയും തനിക് നീതിലഭിക്കണമെന്നാവശ്യപ്പെടുകയും ചെയ്തുകൊണ്ട് സോമശേഖർ ഹിന്ദുസംഘടനാ നേതാക്കൾക്കൊപ്പമെത്തി അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ബി.ആർ. രൂപയ്ക്ക് നിവേദനം നൽകി.
Read More