ബെംഗളൂരു : നഗരത്തിൽ 3 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്നലെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന് ശേഷം നഗരത്തിലെ രാജീവ് ഗാന്ധി ചെസ്റ്റ് ഡിസീസിൽ ചികിൽസയിൽ കഴിയുന്ന ആളുടെ ഭാര്യക്കും മകൾക്കും സഹപ്രവർത്തകനുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സഹപ്രവര്ത്തകന് ഇയാളുടെ കൂടെ അമേരിക്കയില് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും ഇവിടെ കൂടെ ജോലി ചെയ്യുകയും ചെയ്തതായാണ് അറിവ്. ഇവർ ഇതേ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് അമേരിക്ക സന്ദർശിച്ചതിന് ശേഷം തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് ഇയാൾക്ക്…
Read MoreTag: Covid-19 in Bengaluru
വ്യാജ സന്ദേശങ്ങൾ വിശ്വസിക്കാതിരിക്കുക പങ്കുവക്കാതിരിക്കുക, കർണാടക കോവിഡ്- 19 ഒറ്റനോട്ടത്തിൽ……
ബെംഗളൂരു : വ്യാജ സന്ദേശങ്ങൾ പങ്കുവക്കുന്നത് അത് ചെയ്യുന്ന ആൾക്കെതിരെ നിയമനടപടികൾ എടുക്കുന്നതിന് ,കാരണമാകും. കൊറോണ വൈറസ് ബാധയെക്കുറിച്ച് തെറ്റായ സന്ദേശങ്ങൾ ഷെയർ ചെയ്യാതിരിക്കുക, ഏത് സന്ദേശവും ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പങ്കുവക്കുക. കർണാടകയിലെ കോവിഡ് -19 ബാധ ഒറ്റനോട്ടത്തിൽ (10.03.20 രാവിലെ) ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു 09.03.20 വൈകുന്നേരം 6 മണിക്ക്. വിവിധ ആശുപത്രികളിലെ പ്രത്യേക വാർഡുകളിൽ നിരീക്ഷണത്തിലുള്ളവർ-12 വീടുകളിൽ പ്രത്യേക നിരീക്ഷണത്തിലുള്ളവർ -700 28 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയവർ -282 രക്തസാംപിളുകൾ ശേഖരിച്ചത് 432 പേരുടേത്. ഇതിൽ…
Read Moreഇതുവരെ സംസ്ഥാനത്ത് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല;8 പേർ വിവിധ ആശുപത്രികളിലും 469 പേർ വീടുകളിലും നിരീക്ഷണത്തിൽ..
ബെംഗളുരു : കോവിഡ് -19 പടരുന്ന സാഹചര്യത്തിൽ, പഴുതടച്ച സുരക്ഷാസന്നാഹങ്ങളുമായി കർണാടക സർക്കാർ. ബെംഗളുരുവിൽ നിന്നുള്ള സോഫ്റ്റ് വെയർ എൻജിനീയർക്ക് തെലങ്കാനയിൽ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് നഗരത്തിൽ ജനം ഒത്തുകൂടുന്ന ഇടങ്ങളിലെല്ലാം ശുചിത്വ നടപടികളുമായി മുന്നേറുകയാണ് ബിബിഎംപി. ഇത്തരം ഒത്തുകൂടലുകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്ന് മിക്ക സംഘടനകളും ഹോളി ആഘോഷം വെട്ടിച്ചുരുക്കിയതായി അറിയിച്ചു. ബിബിഎംപി കമ്മിഷണർ ബി.എച്ച്.അനിൽ കുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വിവിധ മാളുകളിലും മറ്റും സന്ദർശനം നടത്തി സുരക്ഷാനടപടികൾ അവലോകനം ചെയ്തു. ഇവിടത്തെ ശുചീകരണ…
Read Moreഐ.ടി.കമ്പനികൾ അതീവ ജാഗ്രതയിൽ;കൂടുതൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചു;5 പേർ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിൽ.
ബെംഗളൂരു:ബെംഗളൂരുവിലെ ഐ.ടി. സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഹൈദരാബാദ് സ്വദേശിക്ക് കൊറോണ വൈറസ്(കോവിഡ് -19) സ്ഥിരീകരിച്ചതിനെത്തുടർന്ന് നഗരത്തിലെ ഐ.ടി. സ്ഥാപനങ്ങളിൽ സുരക്ഷാമുൻകരുതലുകൾ ശക്തമാക്കി. പകരുന്ന രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്യാൻ ഭൂരിഭാഗം കമ്പനികളും നിർദേശിച്ചു. വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനായി കൂടുതൽ ജീവനക്കാർക്ക് ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും കമ്പനികൾ നൽകിത്തുടങ്ങി. പനി, ജലദോഷം തുടങ്ങിയവ പിടിപെട്ടാൽ ആരോഗ്യവകുപ്പിന്റെ പരിശോധനകൾക്കുവിധേയരാകാനും കമ്പനികളുടെ എച്ച്.ആർ. വിഭാഗങ്ങൾ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലോകാരോഗ്യസംഘടന നിർദേശിക്കുന്ന ആരോഗ്യ ശുചിത്വ പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും നിർദേശമുണ്ട്. ജീവനക്കാരുടെ ആഘോഷപരിപാടികൾക്കും ഒത്തുചേരലുകൾക്കും ഭാഗികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉ കൂടിക്കാഴ്ചകളും പരിശീലനപരിപാടികളും…
Read Moreപനിയോ വിറയല്ലോ ശ്വാസതടസമോ ചുമയോ ഉള്ള വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവധി നൽകും.
ബെംഗളൂരു: കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പനിയോ വിറയലോ ശ്വാസതടസ്സമോ ചുമയോ ഉള്ള വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അവധി നൽകാൻ കർണാടകയിലെ സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. അവധി ലഭിക്കുന്നവർ ചികിത്സതേടി പൂർണ്ണമായും ഭേദമായ ശേഷമേ സ്കൂളിലേക്ക് മടങ്ങേണ്ടതുള്ളൂ. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് പനി ലക്ഷണം കണ്ടാൽ പ്രത്യേകം മുറി അനുവദിക്കണം. സമീപകാലത്ത് ചൈന സന്ദർശനം നടത്തിയിട്ടുള്ള വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരായിരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു
Read Moreദുബായിൽ നിന്ന് ബെംഗളൂരുവിലെത്തി 3 ദിവസം ജോലി ചെയ്ത് ബസ്സിൽ ഹൈദരാബാദിലേക്ക് പോയ ടെക്കിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു;യുവാവുമായി ബന്ധപ്പെട്ട 80 ഓളം പേർ നിരീക്ഷണത്തിൽ.
ബെംഗളൂരു : ഹൈദരാബാദിൽ ഒരു യുവാവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതു ചേർത്ത് ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5 ആയി. ഡൽഹിയി ഇന്നലെ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. മുൻപ് ചൈനയിൽ പഠിച്ചിരുന്ന കേരളത്തിൽ നിന്നുള്ള 3 വിദ്യാർത്ഥികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു ,പിന്നീട് അവർ ചികിൽസക്ക് ശേഷം ആശുപത്രി വിട്ടു. ഹൈദരാബാദിൽ കൊറോണ ബാധ സ്ഥിരീകരിച്ച യുവാവ് ദുബായിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ച് മറ്റ് രാജ്യങ്ങളിലെ സഹപ്രവർത്തകരിൽ നിന്നായിരിക്കാം രോഗം ബാധിച്ചത്. ദുബായിൽ നിന്ന്…
Read More