കോവൊവാക്സിൻ ബൂസ്റ്റര്‍ ഡോസായി അംഗീകാരം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി രണ്ട് ഡോസ് കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്സിന്‍ നല്‍കിയ മുതിര്‍ന്നവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവൊവാക്സിന്‍ നല്‍കുന്നതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അംഗീകാരം നല്‍കി. വിദഗ്ധ സമിതിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ അംഗീകാരം. 18 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍ക്കുള്ള കോവൊവാക്‌സ് ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ അംഗീകാരം നല്‍കണമെന്നാവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് ഡി.സി.ജി.ഐക്ക് കത്തയച്ചിരുന്നു.ചില രാജ്യങ്ങളില്‍ കോവിഡ് വീണ്ടും ശക്തമായതിനെത്തുടര്‍ന്നാണ് ഇത്.…

Read More

50 % നഗരവാസികൾക്കും അടുത്ത രണ്ടു മാസത്തിനുള്ളിൽ രണ്ടു ഡോസ് വാക്സിൻ നല്കിയിരിക്കും; ബി.ബി.എം.പി

ബെംഗളൂരു: അടുത്ത രണ്ട് മാസത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യയുടെ 50% പേർക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ശ്രമിക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ബി.ബി.എം.പി പറഞ്ഞു. ഇതുവരെ, ബെംഗളൂരുവിലെ ഏകദേശം 18% ജനങ്ങൾക്കും കോവിഡ് വാക്സിൻ രണ്ട് ഡോസുകളും നൽകിയിട്ടുണ്ട്, അതേസമയം 62% പേർക്ക് മുകളിൽ ആദ്യ ഡോസ് ലഭിച്ചുവെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ബി.ബി.എം.പിയുടെ അഭിപ്രായത്തിൽ, ലക്ഷ്യം നിറവേറ്റുന്നതിന്, ബെംഗളൂരുവിന് എല്ലാ ദിവസവും “ഒരു ലക്ഷം മുതൽ 1.5 ലക്ഷം വരെ ഡോസുകൾ” ആവശ്യമാണ്. ആവശ്യം നിറവേറ്റുന്നതിനായി, വിതരണം…

Read More
Click Here to Follow Us