ബെംഗളൂരു : ചിക്കമംഗളൂരു ജില്ലയിലെ കോപ്പ പോലീസ് സ്റ്റേഷനിൽ പോലീസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് സംസ്ഥാന ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയ്‌ക്കെതിരെ കർണാടക രാജ്യ കർഷക സംഘവും ഹരിരു സേനയും പരാതി നൽകി. അപകീർത്തികരമായ പരാമർശങ്ങളുമായി ആഭ്യന്തര മന്ത്രിയുടെ വീഡിയോ വൈറലായിരുന്നു. പാർട്ടി പ്രവർത്തകർക്ക് മുന്നിൽ ഫോണിൽ വിളിച്ച് ശകാരിക്കുന്നതിനിടയിൽ പണത്തിന് വേണ്ടി എന്തും ചെയ്യുന്ന നായ്ക്കളോടാണ് പോലീസിനെ ആരാഗ ജ്ഞാനേന്ദ്ര ഉപമിച്ചത്. കന്നുകാലി മോഷണത്തിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ തലയുയർത്തിപ്പിടിച്ച് എങ്ങനെ ചുമതല നിർവഹിക്കുമെന്ന് അദ്ദേഹം അവരോട് ചോദിച്ചു. വീഡിയോ വൈറലാകുകയും പൊതുജനങ്ങൾക്കിടയിൽ രൂക്ഷമായ വിമർശനം…
Read More