ബെംഗളൂരു: രാജ്യത്തുടനീളം ആഘോഷിക്കുന്ന ‘ഹർ ഘർ തിരംഗ’ സംരംഭത്തിൽ പങ്കാളികളാകാൻ എല്ലാ ഇമാമുമാരോടും അഭ്യർത്ഥിക്കണമെന്ന് കർണാടകയിലെ മുസ്‌ലിംകൾക്കായുള്ള പരമോന്നത തീരുമാനമെടുക്കുന്ന സംഘടനയായ അമീർ-ഇ-ശരീഅത്തിന്റെ തലവൻ. ആഗസ്റ്റ് 11 മുതൽ 17 വരെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുകയാണ്. കർണാടകയിലെ അമീർ-ഇ-ശരീഅത്ത് എല്ലാ മസ്ജിദുകൾക്കും അയച്ച സർക്കുലറിൽ സഗീർ അഹമ്മദ് ഖാൻ റഷാദി ഈ സമുദായത്തിൽ നിന്നുള്ള ആളുകൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതായും നിരവധി പേർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചതായും ചൂണ്ടിക്കാട്ടി. അതിനാൽ, ആ സ്വാതന്ത്ര്യ സമര സേനാനികളോടുള്ള ആദരവിന്റെയും രാജ്യ സ്നേഹത്തിന്റെയും…
Read MoreTag: community
ബെംഗളുരുവിൽ സമൂഹ വ്യാപനമുണ്ടോ; വിദഗ്ധസമിതി റിപ്പോർട്ട് ഉടൻ
ബെംഗളുരു; നഗരത്തിൽ സമൂഹ വ്യാപനമുണ്ടോയെന്ന് പഠനം, ബെംഗളൂരുവിൽ കോവിഡ്-19 വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഉപദേശംനൽകുന്ന വിദഗ്ധസമിതി സമൂഹവ്യാപനത്തിനുള്ള സാധ്യതകൾസംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ബെംഗളുരു നഗരത്തിൽ പൂർണമായും സർവേ നടത്തിയശേഷം മൂന്നോ നാലോ ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന, കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സമൂഹവ്യാപനമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മറുപടിപറയവേ റവന്യൂമന്ത്രി ആർ. അശോകയാണ് ഈ കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി വിദഗ്ധസമിതിയിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു. ബെംഗളൂരുവിൽ അതിവേഗത്തിലാണ് കോവിഡ് കേസുകൾ കൂടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…
Read More