ബെംഗളൂരു: മൈസൂരു റയിൽവേ കോട്ടേഴ്സിൽ ക്ലോറിൻ സിലിണ്ടറിൽ നിന്ന് വാതകം ചോർന്ന് 25 ഓളം പേർ രോഗബാധിതരായി. സമീപത്തെ കോട്ടേഴ്സിലെ താമക്കാരാണ് വാതക ചോർച്ച ഉള്ളതായി കണ്ടത്തെത്തിയത്. വാതകം ശ്വസിച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു.
Read More