ബെംഗളൂരു: സർക്കാരിന്റെ മതപരിവർത്തന നിരോധന ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിനെതിരായി ക്രിസ്ത്യൻ സംഘടനകൾ വെള്ളിയാഴ്ച ബെലഗാവിയിൽ നിരാഹാര സമരം നടത്തും. മതപരിവർത്തന നിരോധന നിയമം സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തിങ്കളാഴ്ചയും ആവർത്തിച്ചിരുന്നു. എന്നാൽ മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് ഉപദ്രവങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ക്രിസ്ത്യൻ സംഘടനകൾ സമരം നടത്തുന്നത്. പത്തുദിവസത്തെ സമരത്തിനായി ക്രിസ്ത്യൻ സംഘടനകൾ അനുമതി തേടിയെങ്കിലും ഒരുദിവസത്തെ സമരത്തിനാണ് പോലീസ് അനുമതി ലഭിച്ചത്.
Read More