ബെംഗളൂരു : വൈദ്യുതവാഹന ചാർജിങ്സ്റ്റേഷൻ എണ്ണത്തിൽ കുതിപ്പുമായി സംസ്ഥാനം. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പുറത്തുവിട്ട കണക്ക് പ്രകാരം 5,059 പൊതു ചാർജിങ് സ്റ്റേഷനുകളുമായി രാജ്യത്ത് മുന്നിലാണ് കർണാടക. 958 ചാർജിങ് സ്റ്റേഷനുകളുമായി കേരളം നാലാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും(3,079), മൂന്നാം സ്ഥാനത്ത് ഡൽഹിയുമാണ്(1,886). സംസ്ഥാനത്തെ ചാർജിങ് സ്റ്റേഷനുകളിൽ 85 ശതമാനവും ബെംഗളൂരു അർബൻ ജില്ലയിലാണ് -4,281 എണ്ണം. രാജ്യത്ത് വൈദ്യുതവാഹന നയത്തിന് രൂപം നൽകി ആദ്യം രംഗത്തുവന്ന സംസ്ഥാനമാണ് കർണാടകയാണ്.
Read MoreTag: charging
ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കും; ബെംഗളുരുവിൽ പുതിയ 1000 ചാർജിംങ് സ്റ്റേഷനുകൾ തുടങ്ങും
ബെംഗളുരു; വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളുരുവിലെത്തുക പുതിയ 1000 ചാർജിംങ് സ്റ്റ്ഷനുകളെന്ന് വൈദ്യുത വകുപ്പ് മന്ത്രി സുനിൽ കുമാർ. ഇത്തരത്തിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ ബെംഗളുരുവിൽ 500 സ്റ്റേഷനുകളും മറ്റ് ജില്ലകളിലായി 500 ചാർജിംങ് സ്റ്റേഷനുകളും സ്ഥാപിക്കും. സംസ്ഥാന പാതകളും ദേശീയ പാതകളും കടന്നു പോകുന്ന പ്രദേശങ്ങളിലാണ് ചാർജിംങ് സ്റ്റേഷനുകൾ സ്ഥാപിയ്ക്കാൻ മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി.
Read More