ബെംഗളൂരു: മുതിർന്ന ആർഎസ്എസ് പ്രചാരക് ചന്ദ്രശേഖർ ഭണ്ഡാരി അന്തരിച്ചു. കർണാടകയുടെ മുൻ പ്രാന്ത പ്രചാർ പ്രമുഖ് ആയിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മൂന്ന് മണിയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസങ്ങളായി അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. എബിവിപി മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു ഭണ്ഡാരി . വിശ്വ സംവാദ കേന്ദ്രത്തിന്റെ സ്ഥാപക ട്രസ്റ്റിയായും ചുമതല വഹിച്ചിട്ടുണ്ട്. എഴുത്തുകാരനും കവിയും കൂടിയാണ് അദ്ദേഹം. മൃതദേഹം ഇന്ന് രാവിലെ കർണാടകയിലെ ആർഎസ്എസ്…
Read More