ബെംഗളൂരു : വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങളും നോട്ട്ബുക്കുകളും മറ്റ് സ്റ്റേഷനറി സാധനങ്ങളും സ്‌കൂളിൽ നിന്നോ നിർദ്ദിഷ്ട വെണ്ടർമാരിൽ നിന്നോ വാങ്ങാതെ ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങാൻ അനുവദിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ( സിബിഎസ്ഇ ) ബെംഗളൂരുവിലെ ഒരു സ്‌കൂളിന് നിർദേശം നൽകി. ഒരൊറ്റ വെണ്ടറിൽ നിന്ന് പുസ്തകങ്ങളും യൂണിഫോമുകളും വാങ്ങാൻ മാതാപിതാക്കളെ നിർബന്ധിക്കുന്നതിനാൽ യൂറോ സ്കൂൾ, ചിമ്മിനി ഹിൽസിനെതിരെ ഒരു കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് ഈ നിർദ്ദേശം. സെപ്തംബർ 16 ലെ നിർദ്ദേശത്തിൽ സിബിഎസ്ഇ സ്കൂളിനോട് അതിന്റെ വെബ്സൈറ്റിൽ…
Read MoreTag: CBSE
ചോദ്യപേപ്പര്‍ ചോര്‍ച്ച: വാര്‍ത്ത നിഷേധിച്ച് സി.ബി.എസ്.ഇ.
ന്യൂഡല്‍ഹി: 12 ാം ക്ലാസ്സിലെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പ്രചരിക്കുന്ന വാര്‍ത്ത സി.ബി.എസ്.ഇ നിഷേധിച്ചു. സി.ബി.എസ്.ഇ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ചോദ്യ പേപ്പര്‍ മുദ്രവച്ച നിലയില്‍ തന്നെയാണ് കണ്ടെത്തിയത് എന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. രാവിലെ മുതലാണ് അക്കൗണ്ടന്‍സിയുടെ ഒരു ചോദ്യപേപ്പര്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചു തുടങ്ങിയത്. ന്യൂഡല്‍ഹിയിലെ രോഹിണി എന്ന സ്ഥലത്തുനിന്നുമാണ് ഈ സന്ദേശം പ്രചരിച്ചു തുടങ്ങിയത്. സംഭാവത്തെ തുടര്‍ന്ന് സി.ബി.എസ്.സി ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന് ശേഷമാണ് സി.ബി.എസ്.സി ഇക്കാര്യം വ്യക്തമാക്കിയത്.
Read More