ബെംഗളൂരു : എ ടി എം വഴി നഷ്ടപ്പെട്ട തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തിരികെ നല്‍കാത്തതിന് ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന് 1,02,700 രൂപ പിഴയടക്കാന്‍ കര്‍ണാടകയിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. 2020 നവംബര്‍ 28-ന്, ധാര്‍വാഡില്‍ നിന്നുള്ള അഭിഭാഷകനായ സിദ്ധേഷ് ഹെബ്ലി തന്റെ ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് അകൗണ്ടില്‍ നിന്ന് എടിഎം ഉപയോഗിച്ച് 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി സന്ദേശം ലഭിച്ചെങ്കിലും എടിഎമില്‍ നിന്ന് പണം വന്നിരുന്നില്ല. പിന്നീട് അടുത്തുള്ള എടിഎമില്‍ പോയി 500 രൂപ പിന്‍വലിച്ചു. എന്നിരുന്നാലും,…
Read More