താൻ ഗർഭിണിയാണെന്ന വാർത്ത പങ്കുവച്ച് ആലിയ ഭട്ട്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സന്തോഷവാർത്ത താരം പങ്കുവച്ചത്. ആൾട്രാസൗണ്ട് സ്കാനിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയ ഈ സന്തോഷ വാർത്ത പങ്കുവച്ചത്. റൺബീറിനേയും ചിത്രത്തിൽ കാണാം. സിംഹ കുഞ്ഞിനെ തലോടുന്ന രണ്ട് സിംഹങ്ങളുടെ കൂടി ചിത്രം ആശുപത്രി ചിത്രത്തിനൊപ്പമുണ്ട്. “ഞങ്ങളുടെ കുഞ്ഞ് ഉടൻ വരുന്നു” എന്നാണ് ചിത്രങ്ങൾക്ക് താഴെ നടി കുറിച്ചത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും റൺബീർ കപൂറും ഈ വർഷം ഏപ്രിൽ 14 നാണ് വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാന്ദ്രയിലെ റൺബീറിന്റെ…
Read More