ബെംഗളൂരു: രോഗിയുമായി എത്തിയ ആംബുലൻസിന് വഴികൊടുന്നതിനിടെ കാർ നിയന്ത്രണം വിട്ട് അപകടം. ഇലക്‌ട്രോണിക് സിറ്റി ഫ്‌ളൈ ഓവറില്‍ തിങ്കളാഴ്ച വൈകിട്ട് 5.30 ഓടെ ദാരുണമായ അപകടം സംഭവിച്ചത്. രോഗിയുമായി എത്തിയ ആംബുലൻസിന് സൈഡ് കൊടുക്കാനായി വെട്ടിത്തിരിച്ച കാർ നിയന്ത്രണം വിട്ട് ഫ്ലൈ ഓവറിന്‍റെ കൈവരിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാറിന്‍റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫ്ലൈ ഓവറില്‍ ഇടത് വശം ചേർന്ന് വരികയായിരുന്ന കാർ. പിന്നില്‍ നിന്നും സൈറണ്‍ മുഴക്കി അമിത വേഗതിയിലെത്തിയ ആംബുലൻസിന് സൈഡ് നല്‍കാനായി കാർ…
Read MoreTag: car
കാറിന് തീ പിടിച്ച് ഡ്രൈവർ വെന്തുമരിച്ചു
തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഇടുക്കി കുമളിയില്‍ അറുപ്പത്തിയാറാം മൈലില്‍ ആണ് സംഭവം. കാര്‍ ഡ്രൈവറാണ് മരിച്ചത്. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. കാറിനകത്ത് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായതെന്നാണ് വിവരം. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
Read Moreകാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
ബെംഗളൂരു: ഉത്തര കന്നഡ യിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഹാലിയ താലൂക്കിലെ ദുസാഗി സ്വദേശി സുനിൽ ബൊക്‌നേക്കർ (28) ആണ് ഗുരുതരമായി പരിക്കേറ്റത്. ദണ്ഡേലിയിൽ നിന്ന് ഹലിയാലിലേക്ക് പോവുകയായിരുന്ന കാറും ഹാലിയാലിൽ നിന്ന് ദണ്ഡേലിയിലേക്ക് വരികയായിരുന്ന ഇരുചക്രവാഹനവും തമ്മിലാണ് അപകടമുണ്ടായത്. ഇരുവശത്തുനിന്നും ദ്രുതഗതിയിലുള്ള കൂട്ടിയിടിയായിരുന്നു. അപകടത്തെ തുടർന്ന് ഇരുചക്രവാഹനത്തിന് തീപിടിച്ച് റോഡിന് നടുവിൽ വാഹനം പൂർണമായും കത്തിനശിച്ചു. ഗുരുതരമായി പരിക്കേറ്റ സുനിൽ ബോക്‌നേക്കറെ ഹാലിയ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreബെംഗളൂരുവിലേക്കുള്ള ബസിൽ കാർ ഇടിച്ച് കയറി അപകടം; അമ്മയും മക്കളും മരിച്ചു
ബെംഗളൂരു: കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാർ യാത്രികരാണ്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആർടിസി സ്‌കാനിയ ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ രണ്ടുപേർ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മർ, അമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഉമ്മറിൻ്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ബസ് ബെംഗളൂരുവിലേക്കും കാർ കോഴിക്കോട് ഭാഗത്തേക്കും പോകുകയായിരുന്നു. രാവിലെ ആറരയോടെയാണ്…
Read Moreനടൻ അജിത്തിന്റെ കാർ അപകടത്തിൽ പെട്ട ചിത്രങ്ങൾ വൈറൽ
ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിന്റെ ചിത്രങ്ങൾ വൈറൽ അജിത്തിന്റെ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ അജിത്തിന് പരിക്കേറ്റിരുന്നു. വിടാമുയിര്‍ച്ചി സിനിമയുടെ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. അസര്‍ബൈജാനില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. നടന്‍ ആരവും കാറില്‍ ഉണ്ടായിരുന്നു.
Read Moreനിർത്തിയിട്ട കാറിൽ 50 കാരൻ മരിച്ച നിലയിൽ
ബെംഗളൂരു : നിർത്തിയിട്ട കാറിൽ 50 കാരൻ മരിച്ച നിലയിൽ കണ്ടെത്തി. വ്യവസായിയായ കൃഷ്ണ യാദവാണ് (50) മരിച്ചത്. ബാഗലൂർ ക്രോസിന് സമീപത്തെ റോഡിൽ നിർത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. തിങ്കളാഴ്ച രാത്രി വീട്ടിൽനിന്നിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Moreമണ്ഡ്യയിൽ കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു
ബെംഗളൂരു : മണ്ഡ്യയിലെ അക്കിഹെബ്ബാളുവിൽ കാർ താഴ്ചയിലുള്ള വയലിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. കെ.ആർ. പേട്ട് സ്വദേശികളായ അഞ്ചിത് (27), പവൻ ഷെട്ടി (26), ചീരു കുമാർ (27) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം ഉണ്ടായത്. അതിവേഗത്തിയിലായിരുന്ന കാർ റോഡരികിലെ ഫുട്പാത്ത് സ്ലാബിൽതട്ടി നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മാറിയുകയായായിരുന്നെന്ന് പോലീസ് അറിയിച്ചു. ശബ്ദം കേട്ടെത്തിയ സമീപവാസികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മണ്ഡ്യ ടൗണിൽ നടന്ന സുഹൃത്തിന്റെ വിവാഹസത്കാരത്തിൽ പങ്കെടുത്തശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു മൂവരും. സംഭവത്തിൽ കെ.ആർ.…
Read Moreരാഹുൽ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്
ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. കാറിന്റെ ചില്ലുകള്‍ തകർന്നു. ബിഹാറില്‍ നിന്ന് ബംഗാളിലെ മാല്‍ഡയിലേക്ക് വരുമ്പോഴാണ് കല്ലേറ് ഉണ്ടായത്. രാഹുല്‍ ഗാന്ധിയുടെ കാറിന്റെ പിറകിലെ ചില്ലുകള്‍ തകരുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. സംഭവ സമയത്ത് കാറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അധിർ രഞ്ജൻ ചൗധരിയുമുണ്ടായിരുന്നു. കാറിന് നേരെ കല്ലേറ് ഉണ്ടായെന്ന് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി.
Read Moreകാറിന്റെ സൺറൂഫ് തുറന്ന് നൃത്തം; മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ
ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന്റെ സൺറൂഫ് തുറന്ന് നൃത്തം ചെയ്ത നാല് മലയാളി വിദ്യാർത്ഥികളെ ചിക്കജാല പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്തവള റോഡിൽ കഴിഞ്ഞ ദിവസം ആണ് സംഭവം. അമിത വേഗത്തിലുള്ള ഇവരുടെ കാർ യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് നഗരത്തിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന നാല് മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. സൽമാൻ ഫാരിസ്, നസീം അബ്ബാസ്, സൽമാനുൽ ഫാരിസ്, മുഹമ്മദ് നുസായിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഈ സമയത്ത് മദ്യപിച്ചിരുന്നോ എന്നടക്കം വൈദ്യ പരിശോധന നടത്തുമെന്ന്…
Read Moreകാറും ബസും കൂട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് ദാരുണാന്ത്യം
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരാസി താലൂക്കിലെ ബന്ദലയിൽ കാറും സർക്കാർ ബസും തമ്മിൽ ഉണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാവിലെ 11 മണിയോടെ ശിരസിയിൽ നിന്ന് കുംടയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസും കുംതയിൽ നിന്ന് ഷിർസിയിലേക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ തീവ്രതയിൽ കാർ പൂർണമായും ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവർ മംഗലാപുരത്തിനടുത്തുള്ളവരാണെന്നും ഗുരുതരമായി പരിക്കേറ്റയാൾ തമിഴ്‌നാട്ടിലെ വിലാസത്തിൽ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു. ബസിന്റെ (കെഎ 31,…
Read More