കന്നഡ രാജ്യോത്സവ ദിനത്തിലെത്തും ഇലക്ട്രിക് ബസുകൾ; റൂട്ടുകൾ ക്രമീകരിച്ചു

ബെം​ഗളുരു; നാടെങ്ങും ആഘോഷത്തിലാകുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ബിഎംടിസിയുടെ പുത്തൻ ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും. കെങ്കേരി – യശ്വന്ത്പുര, യശ്വന്ത്പുര- ബനശങ്കരി , കെങ്കേരി – ബനശങ്കരി , കെങ്കേരി- ബിഡദി എന്നീ  റൂട്ടുകളിലാണ് വൈദ്യുത ബസുകൾ നിരത്തിലിറങ്ങുക. നോൺ എസി ബസുകളാണിവ, 33 യാത്രക്കാർക്കാണ് സഞ്ചരിക്കാൻ കഴിയുക. ജെബിഎൽ എന്ന ഉത്തർപ്രദേശിലെ കമ്പനിയുടെതാണ് ബസുകൾ. ബസിന്റെ ഡ്രൈവർ ജെബിഎൽ കമ്പനിയുടെ ആളായിരിക്കും, പക്ഷെ കണ്ടക്ടർ ബിഎംടിസി ചുമതലപ്പെടുത്തുന്ന ആളായിരിക്കും. ഡിസംബറോടെ ഇത്തരത്തിൽ 90 വൈദ്യുത ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം.      …

Read More

യാത്രക്കാരുടെ എണ്ണം കുത്തനെ ഉയരുന്നു, എല്ലാ നോൺ എസി ബസുകളും നിരത്തിലിറക്കും; ബിഎംടിസി

ബെം​ഗളുരു; കോവിഡ് കേസുകൾ ​ഗണ്യമായി കുറഞ്ഞതോടെ എല്ലാ നോൺ എസി ബസുകളും നിരത്തിലിറക്കുവാൻ തീരുമാനമെടുത്ത് ബിഎംടിസി അധികൃതർ രം​ഗത്ത്. 100 എസി ബസുകൾ ഉൾപ്പെടെ 5100 ബസുകളാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. എന്നാലിത് 5,500 ആക്കി മാറ്റുകയാണ് ലക്ഷ്യം. ഏറെ നാളുകൾക്ക് ശേഷം ബസ് സർവ്വീസ് തുടങ്ങിയപ്പോൾ 1.5 കോടി മാത്രമായിരുന്നു പ്രതിദിന വരുമാനം രേഖപ്പെടുത്തിയത്. എന്നാൽ നിലവിൽ ഇത് 2.9 കോടി എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ബസുകളുടെ എണ്ണം കൂട്ടി സർവീസ് നടത്തിയാൽ പടിപടിയായി വരുമാന വർധന ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഏതാനും…

Read More

മൂന്നാറിലേക്ക് ഇനി ബെം​ഗളുരുവിൽ‌ നിന്ന് യാത്ര ചെയ്യാം; ബസ് സർവ്വീസ് പുനരാരംഭിച്ചു

ബെം​ഗളുരു; കോവിഡിനെ തുടർന്ന് നിലച്ചിരുന്ന ബെം​ഗളുരു – മൂന്നാർ ബസ് സർവ്വീസ് പുനരാരംഭിച്ചു, ബെം​ഗളുരു- കമ്പം എന്നിവിടങ്ങളിൽ നിന്നുള്ള സർവ്വീസുകളാണ് തുടങ്ങിയത്. കർണ്ണാടക സർക്കാരിന്റെ ബസ്, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ബെം​ഗളുരുവിൽ നിന്ന് മൂന്നാറിലേക്ക് സർവ്വീസ് നടത്തുന്നത്. തമിഴ്നാട് കമ്പത്തുനിന്നുള്ള സ്വകാര്യ ബസും മൂന്നാർ സർവ്വീസ് വീണ്ടും തുടങ്ങി. പതിറ്റാണ്ടുകളായി തമിഴ്നാട്ടിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു. പുലർച്ചെ നാലിന് കമ്പത്തുനിന്നു തുടങ്ങി തേനി വഴി 9ന് മൂന്നാറാലെത്തും. പത്തരയ്ക്ക് മൂന്നാറിൽ നിന്ന് മടങ്ങും.…

Read More

വിദ്യാർഥികൾക്ക് യാത്ര സു​ഗമമാക്കാൻ 100 പുതിയ ബസുമായി ബിഎംടിസി

ബെം​ഗളുരു; കോവിഡ് കേസുകൾ കുറഞ്ഞ് കോളേജുകളും സ്കൂളുകളും തുറന്നതോടെ 100 ബസുകൾ കൂടി സർവ്വീസ് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. കോവിഡിന് മുൻപുണ്ടായിരുന്ന സർവ്വീസുകളാണ് പുനരാരംഭിയ്ക്കുന്നത്. ഏറെനേരം ബസ് കാത്ത് വിദ്യാർഥികൾ നിൽക്കേണ്ടി വരുന്നതായുള്ള പരാതികൾ ലഭിച്ചിരുന്നു. 6500 ബസുകൾ കോവിഡിന് മുൻപ് ബിഎംടിസി പ്രതിദിനം നടത്തിയിരുന്നെങ്കിൽ ഇന്നത് 4953 ബസുകളായി ചുരുക്കിയിരുന്നു.

Read More

കന്നഡ രാജ്യോത്സവ ദിനത്തിൽ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കും ; ബിഎംടിസി

ബെം​ഗളുരു; ഈ വരുന്ന കന്നഡ രാജ്യോത്സവ ദനത്തിൽ ഇലക്ടിക് ബസ് നിരത്തിലിറക്കുമെന്ന് ബിഎംടിസി വ്യക്തമാക്കി. ഉത്തർ പ്രദേശിൽ നിന്നുള്ള ജെബിഎം എന്ന കമ്പനിയുടെ ബസാണ് സർവ്വീസ് നടത്തുക. കെങ്കേരി മെട്രോ സ്റ്റേഷനിൽ നിന്നുള്ള ഫീഡർ സർവ്വീസായാണ് ആദ്യം സർവ്വീസ് നടത്തുക. ഈ വർഷം അവസാനമാകുന്നതോടെ 90 ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്. 2014 ലാണ് വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ബിഎംടിസി പദ്ധതിയിട്ടത്. കന്നഡ രാജ്യോത്സവമായ നവംബർ ഒന്നിനാണ് ആദ്യ ബസ് നിരത്തിലിറങ്ങുക.

Read More

ബിഎംടിസി- ഇ ഫീഡർ ബസ്; ആദ്യ ബസ് ഇന്നെത്തും

ബെം​ഗളുരു; കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യത്തേത് ഇന്ന് ബെം​ഗളുരുവിലെത്തും. ബെം​ഗളുരു സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുത്തി 90 നോൺ എസി ഇ ബസുകൾ ഇറക്കാൻ എൻടിപിസി വിദ്യുത് വ്യാപാർ നി​ഗം ലിമിറ്റഡിനാണ് കരാർ ലഭിച്ചത്.. പരീക്ഷണ സർവ്വീസിനുള്ള ബസാണ് ഇന്നെത്തുന്നത്. 9 മീറ്റർ നീളമുള്ള ബസിൽ 30- 35  പേർക്ക്  ഇരുന്ന് യാത്ര ചെയ്യാനാകും. മിനി ബസ് ആയതിനാൽ ഇടറോഡുകളിലൂടെയും സർവ്വീസ് നടത്താനാകും. പരീക്ഷണ സർവ്വീസ് വിജയകരമായി മാറിയാൽ വർഷാവസാനത്തോടെ ഘട്ടം ഘട്ടമായി ബാക്കി ഇ ബസുകളും ഇറക്കും. ഡ്രൈവറെയും കരാർ…

Read More

കേരള ആർടിസിയുടെ സ്ലീപ്പർ ബസ് ബെം​ഗളുരുവിലേക്കോ? പ്രതീക്ഷയോടെ ബെം​ഗളുരു മലയാളികൾ

ബെം​ഗളുരു; കേരള ആർടിസിക്ക് കേരളത്തിൽ നിന്നും ബെം​ഗളുരുവിലേക്ക് സ്ലീപ്പർ ബസുകളില്ലെന്ന പരാതി അവസാനിക്കാൻ സമയമായെന്ന് സൂചനകൾ പുറത്ത്. 11.8 കോടി മുടക്കി കേരള ആർടിസി വാങ്ങുവാൻ പോകുന്ന 8 അത്യാധുനിക ശ്രേണിയിലുള്ള സ്ലീപ്പർ ബസുകളിൽ ചിലത് ബെം​ഗളുരുവിലേക്കും യാത്ര നടത്തിയേക്കുമെന്ന സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്. ബെം​ഗളുരു, മം​ഗളുരു എന്നിവിടങ്ങളിലേക്കും കൂടാതെ കേരളത്തിനകത്തും യാത്ര നടത്തുമെന്നാണ് ആദ്യം പുറത്തെത്തുന്ന വിവരം. രണ്ട് വോൾവോ മൾട്ടി ആക്സൽ ബസും, 5 എസി സ്ലീപ്പർ ബസുമാണ് കേരള ആർടിസി കേരളത്തിലേക്കുള്ള യാത്രക്കാർക്കായി മാറ്റിവച്ചിരിയ്ക്കുന്നത്. മികച്ച ല​ഗേജിംങ് സ്പെയ്സ്, മൊബൈൽ…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരന് രക്ഷകരുടെ രൂപത്തിൽ ബിഎംടിസി ജീവനക്കാർ

ബെം​ഗളുരു: വാഹനാപകടത്തിൽ പരിക്കേറ്റ പോലീസുകാരനെ ബസ് ജീവനക്കാർ രക്ഷിച്ചു. നെലമം​ഗലയിൽ രാത്രിയുണ്ടായ അപകടത്തിൽ കോൺസ്റ്റബിൾ സിദ്ധരാജുവിനെയാണ് (36) തലക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവം കണ്ടവരാരും സഹായിക്കാൻ തയ്യാറാകാതിരുന്ന അവസരത്തിലാണ് ബസിൽ തന്നെ ഉദ്യോ​ഗസ്ഥനെ ആശുപത്രിയിലെത്തിച്ചത്.

Read More

അറ്റകുറ്റ പണികൾ നടത്താതെ ബിഎംടിസി ബസുകൾ നിരത്തിൽ

ബെം​ഗളുരു: കാലപ്പക്കഴക്കം ചെന്ന ബസുകൾ അറ്റകുറ്റപണികൾനടത്താൻ പോലും അധികൃതർ മിനക്കെടുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽ 2 യുവാക്കൾ മരിച്ച ബിഎംടിസി ബസ് 5 ലക്ഷം കിലോമീറററിലധികം ഓടിയ ബസണെന്ന് ഇവർ വ്യക്തമാക്കി. വരുമാനത്തിൽ കുറവ് വന്ന ബിഎംടിസി സ്പെയർ പാർട്സ് വാങ്ങുന്നതിന് പോലും കടുത്ത നിയന്ത്രണമാണ് ഉള്ളത് .

Read More

ജനങ്ങളെ ഞെട്ടിച്ച് കർണ്ണാടക ആർടിസി ബസ് തനിയെ സ്ററാർട്ടായി ഓടി

മൈസൂരു: ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും പുറത്തുപോയ അവസരത്തിൽ ബസ് തനിയെ സ്റ്റാർട്ടായി മുന്നോട്ടോടിയത് ജനങ്ങൾക്കിടയിൽപരിഭ്രാന്തി സൃഷ്ട്ടിച്ചു. മദ്ദൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നത്. കർണാടക ആർ.ടി.സി.യുടെ ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കുള്ള നോൺസ്റ്റോപ്പ് ബസാണ് തനിയെ ഓടി യാത്രക്കാരെ ഞെട്ടിച്ച് കളഞ്ഞത്. തൊട്ട് മുന്നിലുള്ള കെട്ടിടത്തിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി.

Read More
Click Here to Follow Us