ബെംഗളൂരു: മുതിർന്ന നേതാക്കൾ ഒന്നായി കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോകുന്നത് തുടരുന്നു. ഏറ്റവും ഒടുവിലായി കർണാടകയിൽ നിന്നുള്ള പ്രമുഖ നേതാവും ദേശീയ ചാനൽ ചർച്ചകളിലെ കോൺഗ്രസിന്റെ മുഖവുമായിരുന്ന ബ്രിജേഷ് കലപ്പയും പാർട്ടിയിൽ നിന്നും രാജിവെച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് കലപ്പയുടെ വിശദീകരണം. എന്നാൽ അദ്ദേഹം ആദ്മി പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. സുപ്രിംകോടതി അഭിഭാഷകനായ ബ്രിജേഷ് 1997ലാണ് കോൺഗ്രസിൽ ചേരുന്നത്. ഇപ്പോൾ കോൺഗ്രസിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടതായി ബ്രിജേഷ് സൂചിപ്പിക്കുന്നത്. ഏറെ വൈകാരികമായാണ് സോണിയ ഗാന്ധിയെ അഭിസംബോധന ചെയ്ത്…
Read More