ബെംഗളൂരു : ചാമുണ്ഡി കുന്നിന് മുകളിലെ നന്ദി പ്രതിമ റോഡിൽ ഒന്നിലധികം സ്ഥലങ്ങളിലായി ഉണ്ടായ മണ്ണിടിച്ചിലുകൾക്കു പുറമെ, കുന്നിൻ മുകളിൽ നിന്നും ഒരു കൂറ്റൻ പാറക്കല്ല് റോഡിലേക്ക് ഉരുണ്ട് വീണത് ആശങ്ക സൃഷ്ടിച്ചു. എപ്പോഴാണ് പാറക്കല്ല് താഴേക്ക് പതിച്ചതെന്ന് അറിയില്ലെങ്കിലും ഇന്നലെ പ്രഭാതസവാരിക്കിറങ്ങിയ ചിലർ പാറക്കെട്ട് സംരക്ഷണഭിത്തിക്കടുത്തായി കിടക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മണ്ണിടിച്ചിലിനെ തുടർന്ന് നന്ദി സ്റ്റാച്യു റോഡിൽ ഗതാഗതം നിരോധിച്ചതിനാൽ സംഭവം അതുവരെ പുറത്തറിഞ്ഞിരുന്നില്ല. കനത്ത മഴയെത്തുടർന്ന് മലയോരത്ത് മണ്ണ് ഇളകി വീഴുന്നത് മൂലം പലയിടത്തും സ്ഥിരമായ നീരൊഴുക്കുകൾ കാണാം. ചാമുണ്ഡി…
Read More