മലപ്പുറം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളം കടക്കും. 19 ദിവസത്തെ കേരളത്തിലെ പര്യടനത്തിന് ശേഷം കര്ണാടകയിലേക്കാണ് യാത്ര പ്രവേശിക്കുകയാണ്. നാളെ ഗുണ്ടല്‍പേട്ടയില്‍ നിന്ന് 21 ദിവസത്തെ കര്‍ണാടക പര്യടനം ആരംഭിക്കും. കേരളത്തിലെ യാത്രയില്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമുണ്ടായെന്നും കോണ്‍ഗ്രസിന്റെ തിരിച്ചു വരവിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണിതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Read More