ബെംഗളൂരു: സംസ്ഥാനത്ത് 6നും 16നും ഇടയിൽ പ്രായമുള്ള 34,411 വിദ്യാർഥികൾ സ്‌കൂളിന് പുറത്താണെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ സർവേയിൽ കണ്ടെത്തി. ഇതുവരെ സ്‌കൂളിൽ ചേരാത്ത 13,081 കുട്ടികളും വിവിധ ക്ലാസുകളിൽ കൊഴിഞ്ഞുപോയ 21,330 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. കണക്കുകൾ പ്രകാരം മൈസൂരിൽ നിന്ന് 751, മാണ്ഡ്യയിൽ നിന്ന് 779, ശിവമോഗയിൽ നിന്ന് 1,046, കുടകിൽ നിന്ന് 311, ചിക്കമംഗളൂരുവിൽ നിന്ന് 534, ചാമരാജനഗർ ജില്ലകളിൽ നിന്ന് 481 വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്നില്ലെന്ന് കണ്ടെത്തി. രാജ്യത്ത് കോവിഡ് 19 പിടിമുറുക്കിയതിനെ…
Read More