ബെംഗളൂരു പോലീസിന്റെ ജനസമ്പർക്ക മീറ്റിങ് ഇന്ന്.

ബെംഗളൂരു: നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ മാസത്തെ ജനസമ്പർക്ക മീറ്റിങ് ശനിയാഴ്ചനടക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു. പൊതു പരാതികൾ പരിഹരിക്കുന്നതിനായി എല്ലാ പോലീസ്ഇൻസ്പെക്ടർമാരോടും അവരുടെ സ്റ്റേഷനുകളിൽ ഇന്നത്തെ ദിവസം ഹാജരാകണമെന്ന് സിറ്റി പോലീസ്കമ്മീഷണർ കമൽ പന്ത് അറിയിച്ചു. പൊതു പരാതികൾ പരിഹരിക്കാനായുള്ള ഈ പ്രത്യേക പരിപാടിയെ  ‘മാസിക  ജനസമ്പർക്ക ദിവസ് ’എന്ന് വിളിക്കുന്നു. കാമാക്ഷിപാളയ  പോലീസ് സ്റ്റേഷനിൽ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്  തന്നെ പൊതുജനങ്ങളുമായി സംവദിക്കുന്നതാണ് . മറ്റ് ഉന്നതപോലീസുകാരും ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരും (ഡിസിപി) അതാത് അധികാരപരിധിയിലുള്ള ഒരുപ്രധാന പോലീസ് സ്റ്റേഷനിൽ…

Read More

ട്രാഫിക് നിയമ ലംഘകരെ ജാഗ്രതൈ! കഴുത്തിൽ ക്യാമറയും തൂക്കി അവർ വരുന്നു.ബെംഗളൂരു പോലീസിന്റെ പുതിയ ” അവതാരം” ഇങ്ങനെ.

ബെംഗളൂരു :ഒരു വലിയ സിറ്റി എന്ന നിലക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ എത്രയോ ഇരട്ടി വാഹനങ്ങൾ ഓടുന്ന ഒരിടമാണ് ബെംഗളൂരു. ട്രാഫിക് നിയമങ്ങൾ പരിപാലിക്കുക എന്നതും നിയമ ലംഘകരെ പിടികൂടുക എന്നതും ട്രാഫിക് പോലീസുകാരന് ശ്രമകരമായ ജോലിയാണ്. ഈ ജോലിയിൽ സഹായകരമാകാൻ വേണ്ടി വർഷങ്ങൾക്ക് മുന്പ് തന്നെ ബെംഗളൂരു ട്രാഫിക് പോലീസിന് ഡിജിറ്റൽ ക്യാമറകൾ നൽകിയിരുന്നു. ഇപ്പോൾ ഒരു പുതിയ സംവിധാനവുമായാണ് ബെംഗളൂരു ട്രാഫിക് പോലീസ് വന്നിരിക്കുന്നത്, തിരക്കേറിയ ഇടങ്ങളിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ കഴുത്തിൽ തൂക്കിയിട്ട ക്യാമറകളുമായി പോലീസ് നഗരത്തിൽ ഉണ്ടാവും. കഴുത്തിൽ…

Read More
Click Here to Follow Us