ബെംഗളൂരു: വിവാഹ സംഘം സഞ്ചരിച്ച ബസിനു തീ പിടിച്ചു. ആർക്കും പാർക്കില്ല.ശിവമോഗയിൽ നിന്നുള്ള 30 യാത്രക്കാർ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് വേയിൽ ശ്രീരംഗപട്ടണയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ബസ് പൂർണമായും കത്തി നശിച്ചു. ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. യാത്രക്കാരുടെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്ത് ഇറക്കുകയായിരുന്നു. മൈസൂരിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
Read MoreTag: bengaluru mysuru express way
കനത്ത മഴയിൽ എക്സ്പ്രസ്സ് വേ മുങ്ങി, വിമർശനവുമായി യാത്രക്കാർ
ബെംഗളൂരു: ഉദ്ഘാടനം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. 8,480 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പത്ത് വരി പാത വെള്ളിയാഴ്ച രാത്രി പെയ്ത ഒറ്റ മഴയിലാണ് മുങ്ങിയത്. രാമനഗര മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. ഹൈവേയുടെ അടിപ്പാലത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധ പെരുമഴയാണ്. എന്റെ കാര്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയതോടെ ഓഫ് ആയി. തുടര്‍ന്ന് പിന്നിലുണ്ടായിരുന്ന ലോറി കാറിലിടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്റെ കാര്‍ നന്നാക്കിത്തരാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യര്‍ത്ഥിക്കുകയാണ്.…
Read More