സൈബർ തട്ടിപ്പ് ; മുൻ പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് തട്ടിയത് 89,000 രൂപ

CYBER ONLINE CRIME

ബെംഗളൂരു :സൈബർ കുറ്റകൃത്യത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി, മുൻ ഡയറക്ടർ ജനറലും ഇൻസ്പെക്ടർ ജനറലുമായ ശങ്കർ എം ബിദാരി ഫിഷിംഗ് ആണ് തട്ടിപ്പിന് ഇരയായത്,തട്ടിപ്പുകാരുമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ച ശേഷം അക്കൗണ്ടിൽ നിന്ന് 89,000 രൂപ നഷ്ട്ടപ്പെടുകയായിരുന്നു.പൈസ നഷ്ട്ടപ്പെട്ടതിന് ശേഷമാണ് അവരുടെ കെണിയിൽ അകപ്പെട്ട വിവരം അദ്ദേഹം തിരിച്ചറിയുന്നത്. സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ ഒക്ടോബർ 11 -ന് മൊബൈലിലേക്ക് കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടൊരു സന്ദേശം വരുകയും കുറച്ച് സമയത്തിന് ശേഷം, തട്ടിപ്പുകാരൻ ബാങ്ക് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി…

Read More

5 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വിട്ട് കിട്ടണം;ജനക്കൂട്ടം പോലീസ് സ്റ്റേഷൻ വളഞ്ഞു.

ബെംഗളൂരു: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ 25 കാരനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ആളുകൾ ഞായറാഴ്ച രാത്രി വൈകി സഞ്ജയ് നഗർ പോലീസ്സ്റ്റേഷനിൽ ഒത്തുകൂടി. വടക്കൻ ബെംഗളൂരു പരിസരത്ത് ജനക്കൂട്ടത്തെ സമാധാനിപ്പിക്കാൻ പോലീസ് ശ്രമിക്കവെ രോഷാകുലരായ ആൾകൂട്ടം ചൂടേറിയ വാദപ്രതിവാദങ്ങളിലേക്ക് കടന്നു. പെൺകുട്ടിയുടെ ബന്ധുക്കളും കൂട്ടത്തിലുണ്ടായിരുന്നു. പ്രതിഷേധക്കാരിൽ ചിലർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി, പ്രതിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. “ഞങ്ങൾ അവനെ ഒരു പാഠം പഠിപ്പിക്കും,” എന്ന് അവർ അലറി വിളിച്ചു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ആൾക്കൂട്ടത്തെ അറിയിച്ചു. പ്രതി…

Read More

തെക്കൻ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് നമ്മ ബെംഗളൂരുവിൽ.

ബെംഗളൂരു: തെക്കൻ മെട്രോപൊളിറ്റൻ നഗരങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ കൊലപാതകങ്ങളുടെ പട്ടികയിൽ നമ്മ ബെംഗളൂരു ഒന്നാമത്. മുൻവർഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണം യഥാർത്ഥത്തിൽ കുറഞ്ഞുവെന്ന് ബെംഗളൂരു സിറ്റി പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) ബുധനാഴ്ച പുറത്തുവിട്ട ‘ക്രൈം ഇൻ ഇന്ത്യ -2020’ എന്ന റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളെയും കൊലപാതകങ്ങളുടെ എണ്ണത്തിൽ ബെംഗളൂരു മറികടന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, 2020 മാർച്ച് 25 മുതൽ മേയ് 31 വരെ ദേശീയ തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ആയിരുന്നു എങ്കിലും, വിവിധ കാരണങ്ങളാൽ മൊത്തം 179…

Read More

സൂക്ഷിക്കുക! സൈബർ തട്ടിപ്പിൻ്റെ”പുതിയ മുഖം”;നഷ്ടപ്പെട്ടത് ലക്ഷങ്ങൾ.

ബെംഗളൂരു: ഒരു വലിയ സൈബർ തട്ടിപ്പിൽ, നഗരത്തിലും പുറത്തുമുള്ള നിരവധി ആളുകളെ സൈബർ കുറ്റവാളികൾ വഞ്ചിച്ചു. കോടിക്കണക്കിന് രൂപയ്ക്ക് നഗരത്തിലെ പ്രശസ്ത സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് (ബിബിഎച്ച്) വൃക്ക വിൽക്കാം എന്ന് തെറ്റ് ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തട്ടിപ്പുകാർ ആശുപത്രിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കുകയും അവിടെയുള്ള ഒരു ഡോക്ടറുടെ പേര് ഉപയോഗിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വൃക്ക വിൽക്കുന്നതിന് മുൻപായി രജിസ്ട്രേഷൻ ചെയ്യണമെന്നും, അതിനായി ആശുപത്രിക്ക് പണം ആവശ്യമാണെന്നും കുറ്റവാളികൾ പറഞ്ഞതിനെത്തുടർന്ന് വൃക്ക വിൽക്കാൻ തയ്യാറുണ്ടായിരുന്ന ചിലർ 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ളതുകകൾ തട്ടിപ്പുകാർക്ക് നൽകി.…

Read More

നവജാതശിശുവിനെ ക്ലിനിക്കിന്റെ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു; അമ്മക്കെതിരെ കൊലപാതകകുറ്റം ചുമത്തി.

ബെംഗളൂരു: നഗരത്തിലെ സോളദേവനഹള്ളിക്ക് സമീപം, ഹെസരഘട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കിന്റെ വാഷ്റൂമിന്റെ ജനാലയിലൂടെ 22 കാരിയായ യുവതി തന്റെ നവജാത ശിശുവിനെ താഴേക്ക് എറിഞ്ഞു. കുഞ്ഞ്മരണപ്പെട്ടു. പ്രസ്തുത സ്ത്രീക്കും കാമുകനും എതിരെ കൊലപാതക കുറ്റം ചുമത്തി.

Read More

മാസ്ക്ക് ശരിയായി ധരിച്ചില്ല;സ്ത്രീകൾക്കിടയിൽ പൊരിഞ്ഞ യുദ്ധം;കേസ് പോലീസ് സ്റ്റേഷനിൽ.

ബെംഗളൂരു: മാസ്ക് ശരിയായി ധരിച്ചിട്ടില്ലെന്ന് ആരോപിച്ച് നഗരത്തിലെ  ഒരു വീട്ടമ്മ മറ്റൊരു സ്ത്രീയെ മർദ്ദിച്ചതായി പരാതി. സദാശിവനഗറിലെ സാങ്കി ടാങ്കിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ, നഗരത്തിൽ ആരോഗ്യ–സുരക്ഷാമാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനെച്ചൊല്ലി ഇത്തരം നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാൽ കുറച്ച് പേർ മാത്രമേ പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ചൊവ്വാഴ്ചത്തെ സംഭവം എഫ്‌ ഐ‌ ആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക്  നയിച്ചു, ഐ ‌പി‌ സി സെക്ഷനുകൾ 324 (സ്വമേധയാ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കുന്നു), 341 (തെറ്റായ നിയന്ത്രണം) എന്നിവ പ്രകാരം സ്ത്രീയെ മർദിച്ചു എന്നാരോപിക്കപ്പെടുന്ന വീട്ടമ്മക്കെതിരെ കേസെടുത്തു. പരാതിക്കാരിയുടെ കൈയ്ക്ക് നിസാര…

Read More

വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിന് കുത്തേറ്റു;ഭാര്യയെ കാണാനില്ല.

ബെംഗളൂരു: കിഴക്കൻ ബംഗാളിൽ നിന്നുള്ള 36 കാരിയായ സോഫ്റ്റ് വെയർ എഞ്ചിനീയറെ നഗരത്തിൽ നിന്നും കാണാതായി. വിവാഹേതര  ബന്ധത്തെ ചോദ്യം ചെയ്ത ഭർത്താവിനെ കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് ഇവരെ കാണാതായത്. കാഡുഗൊഡിക്ക് അടുത്ത് സീഗള്ളിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഐ ടി ജീവനക്കാരനായ രവി പ്രകാശ് മിശ്ക്കാണ് (41) കുത്തേറ്റത്. അദ്ദേഹത്തിന്റെ ഭാര്യ സ്മിത മിശ്രയെ ആണ് ശനിയാഴ്ച പുലർച്ചെ മുതൽ കാണാതായത്. നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രവി പ്രകാശ് മിശ്രയുടെ ആരോഗ്യ നില തൃപ്തികരമാണ്. ശനിയാഴ്ച വൈകുന്നേരത്തോടെ ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത് എന്നും താൻ ഒരു സോഫ്റ്റ് വെയർ…

Read More
Click Here to Follow Us