ബെംഗളൂരു: കർണാടക സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി കന്നഡ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന ദേവതയായ ഭുവനേശ്വരി ദേവിയുടെ ചിത്രത്തിന് അന്തിമരൂപം നൽകി. ഇനി ഈ ചിത്രമാകും എല്ലാ ഔദ്യോഗിക പരിപാടികളിലും ഉപയോഗിക്കുക. ലളിതകലാ അക്കാദമി മുൻ ചെയർപേഴ്‌സൺ ഡി മഹേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു സമിതി. ദേവതയുടെ പ്രതിച്ഛായയിൽ കർണാടകയുടെ പശ്ചാത്തലവുമുണ്ട് കൂടാതെ ചാലൂക്യരുടെയും ഹൊയ്സാലരുടെയും പ്രതിനിധാനം ഉൾപ്പെടെ നിരവധി ഘടകങ്ങളുണ്ട് ചിത്രത്തിൽ. 2021 സെപ്റ്റംബറിലാണ് നാദാദേവിയെ നിർവചിക്കുന്ന ചിത്രം കൊണ്ടുവരാൻ സമിതി രൂപീകരിച്ചത്, എന്നാലത് ഏകീകൃതതയിരുന്നില്ല. ദുർഗ്ഗ, സരസ്വതി തുടങ്ങിയ ദേവിമാരുടെ ചിത്രങ്ങളാണ് കന്നഡ ദേവതയായി ഉപയോഗിച്ചിരുന്നത്.…
Read More