കന്നഡ ദേവിയുടെ ചിത്രത്തിന് അന്തിമരൂപം നൽകി സർക്കാർ പാനൽ

ബെംഗളൂരു: കർണാടക സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി കന്നഡ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന ദേവതയായ ഭുവനേശ്വരി ദേവിയുടെ ചിത്രത്തിന് അന്തിമരൂപം നൽകി. ഇനി ഈ ചിത്രമാകും എല്ലാ ഔദ്യോഗിക പരിപാടികളിലും ഉപയോഗിക്കുക. ലളിതകലാ അക്കാദമി മുൻ ചെയർപേഴ്‌സൺ ഡി മഹേന്ദ്രയുടെ നേതൃത്വത്തിലായിരുന്നു സമിതി.

ദേവതയുടെ പ്രതിച്ഛായയിൽ കർണാടകയുടെ പശ്ചാത്തലവുമുണ്ട് കൂടാതെ ചാലൂക്യരുടെയും ഹൊയ്സാലരുടെയും പ്രതിനിധാനം ഉൾപ്പെടെ നിരവധി ഘടകങ്ങളുണ്ട് ചിത്രത്തിൽ. 2021 സെപ്റ്റംബറിലാണ് നാദാദേവിയെ നിർവചിക്കുന്ന ചിത്രം കൊണ്ടുവരാൻ സമിതി രൂപീകരിച്ചത്, എന്നാലത് ഏകീകൃതതയിരുന്നില്ല. ദുർഗ്ഗ, സരസ്വതി തുടങ്ങിയ ദേവിമാരുടെ ചിത്രങ്ങളാണ് കന്നഡ ദേവതയായി ഉപയോഗിച്ചിരുന്നത്.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

സർക്കാർ അംഗീകരിച്ചാൽ, ഈ ചിത്രം എല്ലാ ഔദ്യോഗിക പരിപാടികളിലും പൊതുവിദ്യാലയങ്ങളുടെ ചുവരുകളിലും ഉപയോഗിക്കും. കൂടാതെ, ജ്ഞാനഭാരതി കാമ്പസിൽ വരുന്ന നാദാദേവി പ്രതിമയ്ക്ക് ഇത് അടിസ്ഥാനമാകുകായും ചെയ്യും.

ചെയർപേഴ്‌സൺ ഡി മഹേന്ദ്രയ്ക്ക് പുറമെ ചൂഡാമണി നന്ദഗോപാൽ, എച്ച്‌എച്ച് മ്യദാർ, ബാബു നാടോണി, വിഎസ് കടേമണി എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts