സല്‍പ്രവൃത്തികള്‍ കൊണ്ട് വിശുദ്ധയായ മദറിനെ കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചു;ഇനിമുതല്‍ കൊല്‍ക്കത്തയിലെ വിശുദ്ധ എന്നറിയപ്പെടും.

വത്തിക്കാൻ സിറ്റി: മദർ തെരേസ ഇനി മുതൽ കൊൽക്കത്തയിലെ വിശുദ്ധ എന്നറിയപ്പെടും. ഫ്രാൻസിസ് മാർപ്പാപ്പയാണ് അഗതികളുടെ അമ്മയെ വിശുദ്ധ പദവിയിലേക്കുയർത്തുന്ന പ്രഖ്യാപനം നടത്തിയത്.

മദർ തെരേസയുടെ തിരുശേഷിപ്പുകൾ അൾത്താരയിൽ സമർപ്പിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്കു രണ്ടിന് റോമിലെ വത്തിക്കാൻ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. രാവിലെ 10.30ന് ആരംഭിച്ച കുര്‍ബാനയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. കുര്‍ബാന മധ്യേനയായിരുന്നു വിശുദ്ധ പദവി പ്രഖ്യാപനം. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള മദര്‍ തെരേസയുടെ തിരുനാള്‍ നാളെ നടക്കും. വത്തിക്കാൻ മദർ തെരേസ സ്മാരക സ്റ്റാംപ് പുറത്തിറക്കിയിട്ടുണ്ട്.

  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഭാരതത്തിൽ നിന്ന് ഇതുവരെ മൂന്നു പേരെയാണ് വത്തിക്കാന്‍ വിശുദ്ധരായി പ്രഖ്യാപിച്ചത്. അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, എവുപ്രാസ്യമ്മ എന്നിവരെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
[masterslider id="10"]

Related posts