ടെന്നീസിലെ ഇതിഹാസതാരം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്ട്ടിന് നവരത്തിലോവയുടെ 306 വിജയമെന്ന റെക്കോര്ഡാണ് സെറീന മറികടന്നത്
ന്യൂയോര്ക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് മറ്റൊരു ലോക റെക്കോര്ഡ് കൂടി സ്വന്തം പേരിനൊപ്പം എഴുതി ചേര്ത്തു. യു എസ് ഓപ്പണില് മൂന്നാം റൗണ്ടില് സ്വീഡീഷ് താരം ജോഹന ലാര്സണെ നേരിട്ടുള്ള സെറ്റുകള്ക്ക് തോല്പ്പിച്ചപ്പോള്, ഏറ്റവുമധികം ഗ്രാന്സ്ലാം വിജയം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്ഡാണ് സെറീനയുടെ പേരില് കുറിച്ചത്. ഇത് സെറീനയുടെ മുന്നൂറ്റിഏഴാമത്തെ ഗ്രാന്സ്ലാം വിജയമാണ്. ടെന്നീസിലെ ഇതിഹാസതാരം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്ട്ടിന് നവരത്തിലോവയുടെ 306 വിജയമെന്ന റെക്കോര്ഡാണ് സെറീന മറികടന്നത്. 1995ല് പതിന്നാലാം വയസില് പ്രൊഫഷണല് ടെന്നീസില് അരങ്ങേറിയ സെറീന, ഈ കാലഘട്ടത്തിലെ ഇതിഹാസ താരമാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്. 1999ല് ഗ്രാന്സ്ലാം കിരീടവേട്ടയ്ക്ക് തുടക്കമിട്ട സെറീന, ഇതുവരെ 22 കിരീടങ്ങളാണ് സ്വന്തമാക്കിയത്. ഇതില് ആറെണ്ണം സ്വന്തം നാട്ടുകാരുടെ മുന്നില്വെച്ച് നേടിയ യു എസ് ഓപ്പണ് കിരീടമാണ്.
യു എസ് ഓപ്പണ് വനിതാ വിഭാഗത്തില് വീനസ് വില്യംസ്, ഹാലെപ്പ്, റഡ്വാന്സ്ക, പെട്രോ ക്വിറ്റോവ എന്നിവര് നാലാം റൗണ്ടില് എത്തിയിട്ടുണ്ട്. പുരുഷ വിഭാഗത്തില് റാഫേല് നദാല്, ആന്ഡി മുറെ, നിഷികോറി എന്നിവര് നാലാം റൗണ്ടില് എത്തിയിട്ടുണ്ട്.
Related posts
-
കാമുകിയുടെ പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല; കാമുകൻ കുത്തി കൊലപ്പെടുത്തി
കാമുകിയുടെ പുതിയ ഹെയർസ്റ്റൈല് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവാവ് കാമുകിയെ കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലെ... -
ട്രംപിന്റെ മകളാണെന്ന അവകാശവാദവുമായി പാകിസ്താനി പെൺകുട്ടി
ഡോണള്ഡ് ട്രംപിന്റെ മകളാണെന്ന അവകാശ വാദവുമായി പാകിസ്താനി പെണ്കുട്ടി. ട്രംപാണ് തന്റെ... -
വോട്ടര്മാര്ക്ക് നന്ദി, അമേരിക്കയെ ഉന്നതിയിലെത്തിക്കും; ട്രംപ്
വാഷിങ്ടൻ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് മിന്നുംജയം....