തിയറ്ററുകളിൽ വൻ വിജയം കുറിച്ച ‘ജയ ജയ ജയ ജയഹേ’യുടെ ഒടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡിസംബർ 22 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിന് എത്തും. സംവിധായകൻ വിപിൻ ദാസ് അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്ന് നിർവഹിച്ചു. ജാനേമൻ എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റസ് തിയേറ്ററുകളിലെത്തിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ 45 കോടിക്ക് മുകളിൽ കളക്റ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read More