രേഖകൾ ഇല്ല, 8 ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

ബെംഗളൂരു: മതിയായ യാത്ര രേഖകൾ ഇല്ലാതെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ 8 പേർ പോലീസ് പിടിയിൽ. രാമനഗരയിൽ ഒരു സ്ത്രീ ഉൾപ്പെടെ വസ്ത്രനിർമ്മാണ ഫാക്ടറിയിൽ തൊഴിലാളികൾ ആയ എട്ട് ബംഗ്ലാദേശ് സ്വദേശികൾ ആണ് പോലീസ് പിടിയിൽ ആയത്. റെയ്ഡിനിടെ ഒരു സ്ത്രീ കടന്നു കളഞ്ഞതായി പോലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 15 ദിവസം മുൻപാണ് ഇവർ രാമനഗരയിൽ ജോലിയ്ക്കായി എത്തിയത്.

Read More
Click Here to Follow Us