കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. ദിലീപിന്റേത് ഉള്‍പ്പെടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതാണ് ഹൈക്കോടതി മാറ്റിയിരിക്കുന്നത്. ഇനി വെള്ളിയാഴ്ച്ചയാകും ദിലീപിന്റെ ഹര്‍ജി പരിഗണിക്കുക. ഇതോടെ കേസില്‍ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച്ച വരെ നീളും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. എന്നാൽ ജാമ്യാപേക്ഷ നൽകിയ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Read MoreTag: Bail
നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയ മേഴ്‌സിഡസ് ബെൻസ് ഡ്രൈവർക്ക് ജാമ്യം ലഭിച്ചു.
ബെംഗളൂരു: ഡിസംബർ 7ന് ഇന്ദിരാനഗർ 80 അടി റോഡിൽ മെഴ്‌സിഡസ് ബെൻസ് ഒന്നിലധികം വാഹനങ്ങളിൽ ഇടിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാകുകയും ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്ത അപകടത്തിൽ അറസ്റ്റിലായ സുവിധ് ചൊർദിയ (43)ക്ക് നു ജാമ്യം ലഭിച്ചു. ചോർഡിയ തന്റെ ആഡംബര കാറിൽ 11 വയസ്സുള്ള മകനോടൊപ്പം, യാത്ര ചെയ്യവേ ആണ് നിരവധി വാഹനങ്ങളിൽ ഇടിക്കുകയും പാർക്കിംഗ് വാലറ്റായ ഹരി മോഹൻതോയുടെ മരണത്തിന് കാരണമായ അപകടത്തിന് വഴി ഒരുക്കിയതും. അപകടത്തിന് തൊട്ടുപിന്നാലെ, ചൊർഡിയയെ “പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഡിസ്ചാർജ് ചെയ്ത ശേഷം പോലീസ്…
Read Moreഹോട്ടൽ സംഘർഷം: ഹാക്കർ ശ്രീകൃഷ്ണയ്ക്ക് ജാമ്യം
ബെംഗളൂരു : ഹോട്ടൽ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഹാക്കർ ശ്രീകി എന്ന ശ്രീകൃഷ്ണയ്ക്ക് ബെംഗളൂരുവിലെ പ്രാദേശിക കോടതി ചൊവ്വാഴ്ച ഉപാതികളോടെ ജാമ്യം അനുവദിച്ചു.മയക്കുമരുന്ന് കഴിച്ചതിന് ശ്രീകിക്ക് 4,500 രൂപ പിഴ ചുമത്തിയതായും 25,000 രൂപ ജാമ്യത്തിൽ വിട്ടയച്ചതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മയക്കുമരുന്ന് കഴിച്ചതായി ശ്രീകി സമ്മതിച്ചെങ്കിലും കച്ചവടത്തിൽ ഏർപ്പെടാത്തതിനാൽ വിട്ടയച്ചു. മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ശ്രീകൃഷ്ണയെ സുഹൃത്ത് വിഷ്ണു ഭട്ടിനൊപ്പം ഓൾഡ് എയർപോർട്ട് റോഡിലുള്ള റോയൽ ഓർക്കിഡ് ഹോട്ടലിൽ വച്ച് അപമര്യാദയായി പെരുമാറുകയും മർദിക്കുകയും അതിക്രമിച്ചുകയറുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്.…
Read Moreഒരു വർഷത്തെ ജയിൽ വാസത്തിനു ശേഷം ബിനീഷ് കോടിയേരി ജയിൽമോചിതനായി
ബെംഗളൂരു: ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി ബിനീഷ് കോടിയേരി ജയിൽമോചിതനായി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ബിനീഷ് പുറത്തിറങ്ങി. രണ്ടുദിവസം മുൻപ് തന്നെ ജാമ്യം അനുവദിച്ചിരുന്നു പക്ഷേ ജാമ്യ വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണ് സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു. സത്യം ജയിക്കുമെന്ന ബിനീഷ് കോടിയേരി പറയുന്നു. ഇന്ന് തന്നെ ബിനീഷ് നാട്ടിലേക്ക് തിരിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
Read Moreകൊലപാതക കേസിൽ മുൻ മന്ത്രി വിനയ് കുൽക്കർണിക്ക് ജാമ്യം
ബെംഗളൂരു: ധാർവാഡ് ജില്ലയിലെ ബി.ജെ.പി. നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്ത മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വിനയ് കുൽക്കർണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ധാർവാഡ് ജില്ലയിൽ പ്രവേശിക്കാനുള്ള അനുമതിയില്ല. അതോടൊപ്പം, വിചാരണയിലോ അന്വേഷണത്തിലോ യാതൊരുവിധ ഇടപെടലും പാടില്ല, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അതോടൊപ്പം രണ്ടാഴ്ച കൂടുമ്പോൾ സി.ബി.ഐ.ക്ക് മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളിൽ ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് യു.യു. ലളിത്, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2020 നവംബർ അഞ്ചിന് ധാർവാഡിലെ…
Read More