ഹോട്ടൽ സംഘർഷം: ഹാക്കർ ശ്രീകൃഷ്ണയ്ക്ക് ജാമ്യം

ബെംഗളൂരു : ഹോട്ടൽ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഹാക്കർ ശ്രീകി എന്ന ശ്രീകൃഷ്ണയ്ക്ക് ബെംഗളൂരുവിലെ പ്രാദേശിക കോടതി ചൊവ്വാഴ്ച ഉപാതികളോടെ ജാമ്യം അനുവദിച്ചു.മയക്കുമരുന്ന് കഴിച്ചതിന് ശ്രീകിക്ക് 4,500 രൂപ പിഴ ചുമത്തിയതായും 25,000 രൂപ ജാമ്യത്തിൽ വിട്ടയച്ചതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മയക്കുമരുന്ന് കഴിച്ചതായി ശ്രീകി സമ്മതിച്ചെങ്കിലും കച്ചവടത്തിൽ ഏർപ്പെടാത്തതിനാൽ വിട്ടയച്ചു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

മറ്റൊരു കേസിൽ ജാമ്യത്തിലിറങ്ങിയ ശ്രീകൃഷ്ണയെ സുഹൃത്ത് വിഷ്ണു ഭട്ടിനൊപ്പം ഓൾഡ് എയർപോർട്ട് റോഡിലുള്ള റോയൽ ഓർക്കിഡ് ഹോട്ടലിൽ വച്ച് അപമര്യാദയായി പെരുമാറുകയും മർദിക്കുകയും അതിക്രമിച്ചുകയറുകയും ചെയ്തു എന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതി ശ്രീകൃഷ്ണയ്ക്ക് ജാമ്യം അനുവദിച്ചപ്പോൾ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം കുറ്റാരോപിതനായ വിഷ്ണു ഭട്ടിനെ വ്യാഴാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts