പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ നവജാത ശിശു മരിച്ചു. വെള്ളകുളത്ത് മണികണ്ഠൻ -ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ജന്മനാ ഉണ്ടായ ഹൃദയ സംബന്ധമായ അസുഖം മൂലമാണ് കുഞ്ഞ് മരിച്ചത്. തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം നാലാം തിയ്യതിയാണ് ദീപയെ തൃശ്ശൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാള്‍ രോഗ ബാധിതയാണ്.
Read MoreTag: Attapadi
അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത് മോഹൻലാൽ
വയനാട് : സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഘടനയാണ് മോഹന്‍ലാല്‍ നേതൃത്വം നല്‍കി വരുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍. കോവിഡ് പ്രതിസന്ധി കാലത്ത് കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്ക് തണലായി വിശ്വശാന്തി നിലനിന്നിരുന്നു. ഇപ്പോള്‍ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്‌ക്കുകയാണ് മോഹന്‍ലാല്‍. അട്ടപ്പാടിയില്‍ നിന്നാണ് വിന്റേജ് പദ്ധതി തുടക്കം കുറിക്കുന്നത് . ഓരോ വര്‍ഷവും ആറാം ക്ലാസില്‍ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നല്‍കുകയാണ് ലക്ഷ്യം. പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച് അവരെ വളര്‍ത്തിക്കൊണ്ട് വരും.അടുത്ത…
Read More