ചെന്നൈ: ഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന യുവതി ചവറ്റുകുട്ടയിലേക്ക് എറിഞ്ഞത് 43 പവന്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ്. ചെന്നൈ കാഞ്ചീപുരം ജില്ലയിലെ കുന്ദ്രത്തൂരിലാണ് സംഭവം. 35 -കാരിയായ യുവതി തന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ചവറ്റുകുട്ടയില്‍ വലിച്ചെറിഞ്ഞത്. വിഷാദരോഗവും, ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന സ്വഭാവം യുവതിക്ക് ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് തിങ്കളാഴ്ച പുലര്‍ചെയാണ് ഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന യുവതി അടുത്തുള്ള എടിഎമിനുള്ളിലെ ചവറ്റുകുട്ടയില്‍ സ്വര്‍ണാഭരണം സൂക്ഷിച്ച ബാഗ് ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. സ്ഥലത്തെ സിസിടിവി പരിശോധിച്ചതോടെയാണ് പോലീസ് ആഭരണങ്ങള്‍ കണ്ടെടുത്തത്.…
Read More