ബെംഗളൂരു: ക്ഷേത്രകവാടങ്ങളില്‍ ഭിക്ഷ യാചിച്ചിരുന്ന വൃദ്ധയായ അമ്മ ക്ഷേത്രത്തിലെ അന്നദാനത്തിനായി സംഭാവന നല്‍കിയത് ഒരു ലക്ഷം രൂപ. കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഭിക്ഷ യാചിച്ചിരുന്ന എണ്‍പതുകാരിയായ അശ്വതമ്മയാണ് രാജരാജേശ്വരി ക്ഷേത്രത്തിന് അന്നദാനത്തിനായി സംഭാവന നല്‍കിയത്. ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ താലൂക്കില്‍ ഗംഗോളിയ്ക്ക് സമീപമുള്ള കഞ്ചഗോഡു ഗ്രാമത്തിലാണ് അശ്വതമ്മ താമസിക്കുന്നത്. പതിനെട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു, പിന്നീട് വിവിധ ക്ഷേത്രങ്ങളില്‍ ഭിക്ഷ യാചിച്ചാണ് അശ്വതമ്മ കഴിഞ്ഞുപോന്നത്. ഭിക്ഷയാചിച്ച് കിട്ടുന്നതില്‍ വളരെ ചെറിയ പങ്ക് മാത്രം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് ബാക്കി പണം…
Read More