വെള്ളവുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ശരീരമാകെ തടിച്ചുവീർക്കുന്ന അവസ്ഥയുമായി യുവതി. അക്വാജെനിക് ഉർട്ടികേറിയ എന്ന അത്യപൂർവമായ രോഗാവസ്ഥ മൂലം ദുരിതജീവിതം നയിക്കുകയാണ് ടെസ്സ ഹാൻസെൻ എന്ന അമേരിക്കൻ യുവതി. എട്ടാംവയസ്സിൽ തുടങ്ങിയ അലർജി ഇരുപത്തിയഞ്ചു വയസ്സായപ്പോഴേക്കും വഷളാവുകയാണെന്ന് ടെസ്സ പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ടെസ്സ അപൂർവരോഗത്തോട് മല്ലിടുന്ന കഥ പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് മറ്റെല്ലാ കുട്ടികളേയും പോലെ ധാരാളം വെള്ളംകുടിക്കുകയും വെള്ളത്തിൽ കളിക്കുകയുമൊക്കെ ചെയ്തിരുന്ന കുട്ടിയായിരുന്നു ടെസ്സയും. എന്നാൽ വൈകാതെ രോഗലക്ഷണങ്ങൾ പ്രകടമാവുകയായിരുന്നു. കുളിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴുമൊക്കെ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടായിരുന്നു തുടക്കം. കുളികഴിഞ്ഞു വരുമ്പോഴേക്കും ശരീരമാകെ ചുവന്നുതടിച്ചിരിക്കും എന്നാണ്…
Read More