ബെംഗളൂരു: തിരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനായി അനിൽ കെ ആന്റണി. തുടക്കം മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതെന്ന് അനിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനിൽ എത്തുന്ന ആദ്യ പരിപാടിയാണ് കൊല്ലൂരിലേത്. കർണാടക തിരഞ്ഞെടുപ്പോടെ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്. എന്നാൽ അനിൽ കെ ആന്റണിയുടെ ക്ഷേത്രദർശനത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പലരും. ക്രൈസ്തവ വിശ്വാസിയായ അനിലിന്റെ ക്ഷേത്രദർശനത്തെയാണ് വിമർശിക്കുന്നത്. അനിലിന്റെ ദർശനത്തിന് ശേഷം ക്ഷേത്രത്തിൽ അടിച്ചു തളിക്കാൻ വരും…
Read MoreTag: anil antony
ബിജെപി കർണാടകയിൽ വൻ വിജയം നേടും, കാർട്ടൂണുമായി അനിൽ ആന്റണി
ന്യൂഡൽഹി: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം സുനിശ്ചിതമെന്ന് കാണിച്ചുള്ള കാർട്ടൂണുമായി അനില്‍ കെ ആന്റണി. സമൂഹ മാദ്ധ്യമങ്ങളില്‍ വ്യത്യസ്തമായു കാര്‍ട്ടൂണ്‍ പങ്കുവെച്ച് കൊണ്ടാണ് അനില്‍ കെ ആന്റണി ബിജെപിയുടെ വിജയം പ്രവചിച്ചത്. മോദി- രാഹുല്‍ ക്രിക്കറ്റ് മത്സരത്തില്‍ മോദി സിക്സര്‍ അടിക്കുന്നതാണ് ചിത്രം. താമര വീണ്ടും വിരിയും എന്ന് കാണികള്‍ പറയുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അതിന് അര്‍ത്ഥം…
Read Moreമകന്റെ തീരുമാനം തെറ്റ്, വികാരധീനനായി ആന്റണി
തിരുവനന്തപുരം: ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മകന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു. 2014 മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആസുത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ ദുര്‍ബലപ്പെടുത്താനുളള തുടര്‍ച്ചയായ ശ്രമം നടക്കുകയാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വളരെ പതുക്കെയായിരുന്നു കാര്യങ്ങള്‍ ചെയ്തത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ വേഗത്തിലാക്കി. രാജ്യത്തിന്റെ ഐക്യം ശിഥിലമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ആപല്‍ക്കരമാണെന്ന് ആന്റണി പറഞ്ഞു.…
Read More